അല്ലാഹു പറഞ്ഞിരിക്കുന്നു.
”സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും”.(അഹ്‌സാബ്: 58)
905. അബ്ദുല്ലാ ബ്ൻഅംറ്‌നുൽആസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നരകത്തിൽ നിന്ന് രക്ഷപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന നിലയിൽ മരണം വന്നെത്തിയിരിക്കണം. ആളുകൾ തനിക്ക് എന്ത് ചെയ്യണം എന്ന് താൻ ആഗ്രഹിക്കുന്നുവോ അപ്രകാരമുള്ള കാര്യങ്ങൾ മറ്റുള്ളവർക്കു വേണ്ടി ചെയ്യുകയും ചെയ്തിരിക്കട്ടെ (മുസ്‌ലിം)
144. അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം: തിരുമേനി(സ) അരുളി: ആരുടെ കരങ്ങളിൽനിന്നും നാവിൽ നിന്നും മുസ്‌ലിങ്ങൾ സുരക്ഷിതരായിരിക്കുന്നു വോ , അവനാണ് യഥാർത്ഥ മുസ്‌ലിം. അല്ലാഹു വിരോധിച്ചത് ആര് വെടിയുന്നുവോ , അവനാണ് യഥാർത്ഥ മുഹാജിർ (സ്വദേശ ത്യാഗം ചെയ്തവൻ) (മുത്തഫഖുൻ അലൈഹി)