അല്ലാഹു പറഞ്ഞിരിക്കുന്നു.:
”അക്രമകാരികൾക്ക് അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ”(ഹൂദ് :18)
”അക്രമകാരികൾക്ക് അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ എന്ന് അവർക്കിടയിൽ ഒരാൾ വിളിച്ചു പറയുന്നതാണ്.”( അഅ്‌റാഫ് :44)
ശരിയായ പരമ്പരകളിലൂടെയായി സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് . മുടി ചേർക്കുന്നവളെയും ചേർപ്പിക്കുന്നവളേയും പ്രവാചകൻ(സ) ശപിച്ചിരിക്കുന്നു.
പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് : പലിശ തിന്നുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു.
പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് : ചിത്രങ്ങളുണ്ടാക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു.
പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് : ഭൂമിയുടെ അതിരുകൾ മാറ്റുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു.
പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് : മോഷ്ടിക്കുന്നവനെയും കള്ളൻമാരേയും അല്ലാഹു ശപിച്ചിരിക്കുന്നു.
പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ട് : മാതാപിതാക്കളെ ശപിക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു.
പ്രവാചകൻ(സ)പറഞ്ഞിട്ടുണ്ട് : അല്ലാഹു ഒഴികെയുള്ളവർക്ക് വേണ്ടി അറുക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു.
പ്രവാചകൻ(സ ) പറഞ്ഞിട്ടുണ്ട് : മദീനയിൽ വെച്ച് കുറ്റം ചെയ്യുന്നവനും അവന് അഭയം നൽകുന്നവനും അല്ലാഹുവും മലക്കുകളും എല്ലാ മനുഷ്യരുടേയും ശാപമുണ്ടാകട്ടെ
പ്രവാചകൻ(സ) ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: അല്ലാഹുവേ, റഅ്‌ല്, ദ്ക്‌വാൻ, ഉസയ്യ എന്നിവരെ നീ ശപിക്കേണമേ, അവർ അല്ലാഹുവിനോടും പ്രവാചകനോടും ധിക്കാരം കാണിച്ചിരിക്കുന്നു. (ഇവ മൂന്ന് അറബീ ഗോത്രങ്ങളായിരുന്നു )
പ്രവാചകൻ(സ) ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: ജൂദൻമാരെ അല്ലാഹു ശപിക്കട്ടെ, അവർ തങ്ങളുടെ പ്രവാചകൻമാരുടെ ഖബറിടങ്ങളെ ആരാധനാലയങ്ങളാക്കിയിരിക്കുന്നു. പുരുഷവേഷം കെട്ടുന്ന സ്ത്രീകളേയും സ്ത്രീവേഷം കെട്ടുന്ന പുരുഷനേയും അവൻ ശപിക്കട്ടെ . ഇവയെല്ലാം ശരിയായ പരമ്പരവഴി ബുഖാരിയിലും മുസ്‌ലിമിലും റിപ്പോർട്ടു ചെയ്യപ്പെട്ടതോ, അല്ലെങ്കിൽ ഏതിലെങ്കിലും ഒന്നിൽ റിപ്പോർട്ടു ചെയ്യപ്പെട്ടതോ ആകുന്നു.