മനുഷ്യ മൃഗാദികളെ ശപിക്കൽ

894 സൈദ് ഇബ്‌നു സാബിത്ത്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം ബൈഅത്തു റിള്‌വാനിൽപ്പെട്ടയാളാണ് .നബി(സ)പറഞ്ഞു. ഇസ്‌ലാമികേതര മാർഗത്തിലാണെന്ന് ഒരാൾ മനപൂർവ്വം സത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെ ഭവിക്കുന്നതാണ്. വല്ലവിധേനയും ആത്മഹത്യ ചെയതവൻ അന്ത്യനാളിൽ അത്‌കൊണ്ട് ശിക്ഷിക്കപ്പെടും ഉടമസ്ഥതയിലില്ലാത്തത് നേർച്ചക്ക് പറ്റില്ല. സത്യവിശ്വാസിയെ ശപിക്കുന്നത് അവനെ കൊന്നതിന് തുല്യമാണ്. (മുത്തഫഖുൻ അലൈഹി)

895 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ശപിക്കൽ സത്യവാൻമാർക്ക് യോജിച്ചതല്ല. (മുസ്‌ലിം)

896 അബൂദർറ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ശപിക്കുന്നവർ അന്ത്യനാളിൽ ശുപാർശക്കോ സാക്ഷി പറയോനോ പറ്റുന്നവരല്ല. (മുസ്‌ലിം)

897 സമുറ ഇബ്‌നുജുൻദുബ(റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ, അവന്റെ കോപം ഉണ്ടാവട്ടെ, നരകം നിങ്ങൾക്കാകട്ടെ എന്നിങ്ങനെ നിങ്ങൾ പ്രാർത്ഥിക്കരുത്. (അബൂ ദാവൂദ്, തിർമുദി)

898. ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കുത്തുവാക്കുകൾ ഉപയോഗിക്കുന്നവനും ശപിക്കുന്നവനും നീചവും നികൃഷ്ടവുമായ വാക്കുകൾ പറയുന്നവനും സത്യവിശ്വാസിയല്ല. (തിർമുദി)

899. അബുദ്ദർദാഅ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഒരാൾ എന്തെങ്കിലുമൊന്നിനെ ശപിക്കുന്ന പക്ഷം ആ ശാപം ആകാശലോകത്തേക്ക് ഉയർന്നു പോകും. എന്നാൽ അതിന്റെ വാതിലുകൾ അടക്കപ്പെടും. പിന്നീട് അത് ഇടത്തോട്ടും വലത്തോട്ടും പോകാൻ നോക്കുകയും ഒരു വഴിയും കണ്ടെത്താതാവുമ്പോൾ ശാപപ്രാർത്ഥന നടത്തപ്പെട്ടവനിലേക്ക് പോകും. അയാൾ അതിനുള്ള അർഹനല്ലെങ്കിൽ ആ ശാപപ്രാർത്ഥന നടത്തിയ വ്യക്തിയിലേക്ക് തന്നെ തിരിച്ചു പോകുന്നതാണ്. (അ ൂദാവൂദ്)

900. അബീ ബർസനള്വുലത്ത് ബ്‌നുഉബൈദുൽ അസ്‌ലം(റ)വിൽനിന്ന് നിവേദനം: ഒരിക്കൽ ഒരു ജനതയുടെ ഏതാനും ചരക്കുകളുമായി ഒരു സ്ത്രീ ഒട്ടകപ്പുറത്ത് വരികയായിരുന്നു. മലയോരങ്ങളിൽ വഴി ഇടുങ്ങിയതായി അനുഭവപ്പെടുകുയും പ്രവാചകനെ(സ) കാണുകയും ചെയ്തപ്പോൾ ആ സ്ത്രീ പറഞ്ഞു: ഛെ, ഒട്ടകമേ, അല്ലാഹുവേ, നീ അതിനെ ശപിക്കേണമേ. അത് കേട്ട പ്രവാചകൻ(സ) പറഞ്ഞു: ശപിക്കപ്പെട്ട ഒട്ടകം നമ്മുടെ കൂടെ സഹവസിക്കരുത് (മുസ്‌ലിം)

(ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രസ്തുത ഒട്ടകം നബി(സ)യുടെ
കൂടെ യാത്രചെയ്യുക എന്നതു മാത്രമാണ്. അതിനെ വിൽക്കുന്നതിനോ വാങ്ങുന്നതിനോ അറുത്ത് ഭക്ഷിക്കുന്നതിനോ നബി(സ)യുടെ കൂടെയല്ലാത്ത സന്ദർഭങ്ങളിൽ യാത്രചെയ്യുന്നതിനോ വിരോധമില്ല. കാരണം അവയെല്ലാം അനുവദിക്കപ്പെട്ടിരുന്നതായിരുന്നു. അതിൽ ഒട്ടകത്തെ നബി(സ)യുടെ കൂടെ യാത്രചെയ്യുന്നതിന് ഉപയോഗിക്കുന്നത് മാത്രമാണ് വിലക്കപ്പെട്ടത്)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.