അല്ലാഹു പറയുന്നു.
” വ്യാജവാക്കിൽ നിന്നും നിങ്ങൾ അകന്ന് നിൽക്കുക. ‘ (ഹജ്ജ് ;30)
”നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്.” (ഇസ്‌റാഅ് :36)
‘റഖീ്, അതീദ്(അ) എന്നീ രണ്ട് മലക്കുകളുടെ സാനിധ്യത്തിലല്ലാതെ മനുഷ്യൻ യാതൊന്നും ഉച്ചരിക്കുന്നില്ല”.(ഖാഫ് :18)
”നിന്റെ രക്ഷിതാവ് പതിയിരിക്കുന്നവാണ്. ” (ഫജ്ർ :14)
218. അബൂ ക്കറത്ത് (റ) നിവേദനം: നബി (സ) മൂന്ന് പ്രാവശ്യം ആവർത്തിച്ചു ചോദിച്ചു. ഏറ്റവും വലിയ വൻപാപം എന്തെന്ന് ഞാൻ അറിയിച്ച് തരട്ടയോ? ഞങ്ങൾ പറഞ്ഞു. അതെ പ്രവാചകരേ, അവിടുന്ന് പറഞ്ഞു. അല്ലാഹുവിൽ പങ്കു ചേർക്കുക, മാതാപിതാക്കളെ കഷ്ടപ്പെടുത്തുക, തിരുമേനി ചാരിയിരിക്കുകയായിരുന്നു. പിന്നീട് നിവർന്നിരുന്ന് ഇങ്ങനെ തുടർന്നു. കളവ് പറയലും കള്ളസാക്ഷ്യം വഹിക്കലും, പിന്നീട് അവിടുന്ന് വിരമിച്ചെങ്കിൽ എന്ന് ഞങ്ങൾ പറയുവോളം അതു തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. (മുത്തഫഖുൻ അലൈഹി)