”നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്.”(ഇസ്‌റാഅ് :36 )
”റഖീ്, അതീദ് (അ) എന്നീ രണ്ട് മലക്കുകളുടെ സാനിധ്യത്തിലല്ലാതെ മനുഷ്യൻ യാതൊന്നും ഉച്ചരിക്കുന്നില്ല”.(ഖാഫ് 18)
891 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. കള്ളം പറയുന്നവനാകാൻ കേട്ടത് മുഴുവൻ പ്രചരിപ്പിച്ചാൽ മതി(മുസ്ലിം)
892 സമുറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കള്ളമാണെന്ന് ബോദ്ധ്യപ്പെട്ടത് ഞാൻ പറഞ്ഞതായി പ്രചരിപ്പിക്കുന്നവൻ കള്ളം പറയുന്നവരിൽപ്പെട്ടവൻ തന്നെ. (മുസ്‌ലിം)
893 അസ്മാഅ്(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ ഒരു സ്ത്രീ പറഞ്ഞു പ്രവാചകരേ, എനിക്ക് ഒരു ചക്കളത്തി(ഭർത്താവിന്റെ ഭാര്യ)ഉണ്ട് . ഭർത്താവിൽ നിന്ന് കിട്ടാത്ത എന്തെങ്കിലും കിട്ടിയതായി അഭിനയിക്കൽ കുറ്റമാണോ? നബി(സ)പറഞ്ഞു. കിട്ടാത്ത എന്തെങ്കിലും കിട്ടിയതായി അഭിനയിക്കുന്നവൻ കളവിന്റെ രണ്ട് വസ്ത്രം ധരിക്കുന്നതിന് തുല്യമാണ്. (മുത്തഫഖുൻ അലൈഹി)