അല്ലാഹു പറയുന്നു.
”പരദൂഷണം പറയുന്നവനും ഏഷണി പരത്തുന്നവനുമാണവൻ”(നൂൻ: 11)
”റഖീ്, അതീദ്(അ) എന്നീ രണ്ട് മലക്കുകളുടെ സാനിധ്യത്തിലല്ലാതെ മനുഷ്യൻ യാതൊന്നും ഉച്ചരിക്കുന്നില്ല”.(ഖാഫ് :18)
883 ഹുദൈഫ(റ)വിൽ നിന്ന് നിവേദന: നബി(സ)പറഞ്ഞു: ഏഷണി പരത്തുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (മുത്തഫഖുൻ അലൈഹി)
884 ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ) രണ്ട് ഖബറുകളുടെ അരികിലൂടെ നടന്നുപോകവെ ഇപ്രകാരം പറഞ്ഞു. അവർ രണ്ടാളും ശിക്ഷിക്കപ്പെടുകയാണ്. ശിക്ഷയുടെ കാരണം അത്ര വലുതല്ല. എന്നാൽ അല്ലാഹുവിങ്കൽ അത് വലിയ കുറ്റമാണ്. ഒരാൾ ഏഷണി പരത്തിയിരുന്നു. മറ്റൊരാൾ മൂത്രമൊഴിക്കുമ്പോൾ മറഞ്ഞിരിക്കാറുണ്ടായിരുന്നില്ല. (മുത്തഫഖുൻ അലൈഹി)
885 ഇബ്‌നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: നബി(സ)ഒരിക്കൽ ചോദിച്ചു. അള്ഹ് എന്താണെന്ന് നിങ്ങൾക്ക് ഞാൻ പറഞ്ഞുതരട്ടെയോ? ജനങ്ങൾക്കിടയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഏഷണിയാണത്.(മുസ് ലിം)