അനുവദനീയമായ പരദൂഷണം

879 ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)യുടെ സന്നിധിയിൽ വരാൻ ഒരാൾ അനുവാദം തേടി. നബി(സ) പറഞ്ഞു: നിങ്ങളവന് അനുവാദം നൽകൂ. പെരുമാറ്റത്തിൽ ഏറ്റവും ദുസ്വഭാവിയാണവൻ.(മുത്തഫഖുൻ അലൈഹി)

സംശയാലുക്കളുടേയും ദുർനടപ്പുകാരുടേയും കാര്യത്തിൽ പരദൂഷണം അനുവദനീയമാണെന്നാണ് ബുഖാരി ഇതിൽ നിന്നും മനസ്സിലാക്കിയത്.

880 ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഇന്നിന്ന ആളുകൾ മതത്തിൽ നിന്ന് എന്തെങ്കിലും പഠിച്ചിട്ടുള്ളവരാണെന്ന് ഞാൻ വിചാരിക്കുന്നില്ല. (ബുഖാരി)ഹദീസ് റിപ്പോർട്ടു ചെയ്ത ലൈസീ പറയുന്നത് അവർ കപടൻമാരായ രാളുകളായിരുന്നു എന്നാണ്.

881 ഫാത്തിമ ബിൻത്ത് ഖൈസ്‌(റ)വിൽ നിന്ന് നിവേദനം: ഞാൻ നബി(സ)യുടെ അടുത്ത് ചെന്ന് പറഞ്ഞു. അബുൽ ജഹമും മുആവിയയും എന്നോട് വിവാഹാഭ്യർത്ഥന നടത്തുന്നുണ്ട് . നബി(സ)പറഞ്ഞു. മുആവിയ നിർധനനാണ്. അബുൽ ജഹം പിരടിയിൽ നിന്ന് വടിവെക്കുകയുമില്ല. (മുത്തഫഖുൻ അലൈഹി)

മുസ്‌ലിമിന്റെ റിപ്പോർട്ടിൽ അബുൽജഹം സ്ത്രീകളെ അമിതമായി തല്ലുന്ന സ്വഭാവക്കാരനാണ് എന്നാണുള്ളത്. ധാരാളം യാത്ര ചെയ്യുന്നവൻ എന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് .

882 ആയിശ(റ)വിൽ നിന്ന് നിവേദനം: അബൂ സുഫ്‌യാന്റെ ഭാര്യ ഹിന്ത് ഒരിക്കൽ നബി(സ)യോട് പറഞ്ഞു. അബൂ സുഫ്‌യാൻ പിശുക്കനാണ്. എനിക്ക് ആവശ്യമുള്ളത്ര അദ്ദേഹം തരാറില്ല. അദ്ദേഹം അറിയാതെ കുറച്ചെന്തെങ്കിലും എടുത്താലല്ലാതെ എനിക്കും സന്താനങ്ങൾക്കും മതിയാവുകയുമില്ല. അദ്ദേഹം പറഞ്ഞു. നിനക്കും സന്താനങ്ങൾക്കും ആവശ്യമുള്ളത് മിതമായി നീ എടുത്തുകൊള്ളുക. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.