അല്ലാഹു പറയുന്നു:
”ചീത്തവാക്കു കേട്ടാൽ അതിൽ നിന്നും അവർ പിന്തിരിയും”(ഖസ്വസ് :59)
”അനാവശ്യങ്ങളിൽ നിന്ന് പിന്തിരിയുന്നവരുമാണവർ”(മുഅ്മിനൂൻ 3)
ചോദ്യം ചെയ്യപ്പെടുന്നതാണ്.”(ഇസ്‌റാഅ് 36)
”നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതിൽ മുഴുകിയവരെ നീ കാൽ അവർ മറ്റുവല്ല വർത്തമാനത്തിലും പ്രവേശിക്കുന്നതു വരെ നീ അവരിൽ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും പിശാച് നിന്നെ മറപ്പിച്ചുകളയുന്നപക്ഷം ഓർമ്മ വന്നതിനു ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്. (അൻആം :68)
877 അബൂ ദർദാഅ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനത്തെ ക്ഷതമേൽപ്പിക്കുന്നത് തടുത്താൽ അന്ത്യദിനത്തിൽ അല്ലാഹു അവന്റെ മുഖത്തു നിന്നും നരകാഗ്നിയെ തടുക്കുന്നതാണ്. (തിർമുദി)
878 ഉത് ബാൻ ഇബ്‌നു മാലിക്(റ)വിൽ നിന്ന് നിവേദനം: വളരെ സുദീർഘമായൊരു ഹദീസിൽ ഇപ്രകാരം കാണാം. ഒരിക്കൽ പ്രവാചകൻ(സ) നമസ്‌കാരത്തിന് നിൽക്കുമ്പോൾ മാലിക് ബ്‌നു ദുഖ്‌സും എവിടെ എന്ന് അന്വോഷിച്ചു. അപ്പോൾ ഒരാൾ പറഞ്ഞു. അദ്ദേഹം പ്രവാചകനേയും(സ) അല്ലാഹുവിനേയും ഇഷ്ടപ്പെടാത്ത കപടനാണ്. ഇത് കേട്ടപ്പോൾ അവിടുന്ന് പറഞ്ഞു. നിങ്ങൾ അപ്രകാരം പറയരുത്. അദ്ദേഹം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവനല്ലേ (മുത്തഫഖുൻ അലൈഹി)