പ്രാർത്ഥനയുടെ മര്യാദകളും അനുബന്ധ കാര്യങ്ങളും

857 ഉസാമ ഇബ്‌നുസൈദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആർക്കെങ്കിലും മറ്റൊരാളിൽ നിന്ന് വല്ല നൻമയും ലഭിച്ചാൽ അത് നൽകിയവനു വേണ്ടി ”അല്ലാഹു നിനക്ക് നൻമ ചൊരിയട്ടെ” എന്ന് പ്രാർത്ഥിക്കുന്നുവെങ്കിൽ അവനെ മുക്തകണ്ഠം വാഴ്ത്തിയവനായി. (തിർമുദി)

858 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)നിർദ്ദേശിച്ചു. നിങ്ങൾ നിങ്ങൾക്ക് സ്വന്തം ദോഷത്തിനു വേണ്ടി പ്രാർത്ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങൾക്കെതിരായും ധനത്തിനു നാശമുണ്ടാകാനും നിങ്ങൾ പ്രാർത്ഥിക്കരുത്. കാരണം നിങ്ങളുടെ ചോദ്യങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്ന് ഉത്തരം ലഭിക്കുന്ന സമയവുമായി അത് സന്ധിക്കാതിരിക്കാൻ വേണ്ടിയാണ്. (മുസ്‌ലിം)

859 അബൂ ഹുറൈറ(റ)ൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ധൃതികാണിച്ചിട്ടില്ലെങ്കിൽ പ്രാർത്ഥനക്കുത്തരം ലഭിച്ചുകൊണ്ടേയിരിക്കും. ഞാൻ പ്രാർത്ഥിച്ചു. എന്നിട്ട് എനിക്ക് ഉത്തരം ലഭിക്കുന്നതായി ഞാൻ കാണുന്നില്ല എന്ന് പറഞ്ഞ് ദുഖിച്ചുകൊണ്ട് പ്രാർത്ഥന കൈവെടിയലാണത്. (മുത്തഫഖുൻഅലൈഹി)

മുസ്‌ലിമിന്റെ  റിപ്പോർട്ടിലുണ്ട്. കുറ്റം കൊണ്ടോ  കുടുംബന്ധം വിച്ഛേദിക്കുന്നവനു വേണ്ടിയോ പ്രാർത്ഥിക്കാതിരിക്കുമ്പോൾ നിങ്ങൾ ധൃതികാണിച്ചിട്ടില്ലെങ്കിൽ പ്രാർത്ഥനക്കുത്തരം ലഭിച്ചുകൊണ്ടേയിരിക്കും.ചോദിക്കപ്പെട്ടു, അല്ലാഹുവിന്റെ പ്രവാചകരേ ധൃതികാണിക്കുക എന്നാലെന്താണ്? അവിടുന്ന് പറഞ്ഞു, ഞാൻ പ്രാർത്ഥിച്ചു. വീണ്ടും പ്രാർത്ഥിച്ചു. എന്നിട്ട് എനിക്ക് ഉത്തരം ലഭിക്കുന്നതായി ഞാൻ കാണുന്നില്ല എന്ന് പറഞ്ഞ് ദുഖിച്ചു കൊണ്ട് പ്രാർത്ഥന കൈവെടിയലാണത്.

860 അബൂഉമാമ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)യോട് ചോദിക്കപ്പെട്ടു, ഏത് പ്രാർത്ഥനയാണ്കൂടുതൽ സ്വീകാര്യമായത്? നി പ്രതിവചിച്ചു. രാത്രിയുടെ അവസാനയാമത്തിലെ പ്രാർത്ഥനയും ഫർള്‌നമസ്‌കാരങ്ങളുടെ അവസാനമുള്ള പ്രാർത്ഥനയുമാണത്. (തിർമുദി)

861 ഉബാത്ത് ബ്‌നുസ്വാമിത്ത്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഭൂലോകത്ത് വെച്ച് ഒരു മുസ്‌ലിം അല്ലാഹുവിനോട് പാപകരമായ കാര്യത്തിനോ കുടുംബബന്ധം വിഛേദിക്കുന്നതിനോ അല്ലാതെ പ്രാർത്ഥിച്ചാൽ ചോദിച്ചത് അല്ലാഹു നൽകുകയോ അത്രയും ആപത്ത് അവനിൽ നിന്ന് എടുത്തുകളയുകയോ ചെയ്യാതിരിക്കില്ല. അന്നേരം സദസ്സിലൊരാൾ പറഞ്ഞു: ”എന്നാൽ ഞങ്ങൾ ധാരാളം പ്രാർത്ഥിക്കും”. അദ്ദേഹം പറഞ്ഞു: ”അല്ലാഹു അതിൽ കൂടുതൽ ഗുണം നൽകുന്നവനാണ് ”.(തിർമുദി) അബൂ സഈദിന്റെ  മറ്റൊരു റിപ്പോർട്ടിൽ ”അത്രയും പ്രതിഫലം അയാൾക്ക് വേണ്ടി സൂക്ഷിക്കപ്പെടും” എന്നുകൂടിയുണ്ട് .

862 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പ്രയാസങ്ങളുണ്ടാകുമ്പോൾ ഇപ്രകാരം പറയുമായിരുന്നു:സൗമ്യനും മഹാനുമായ അല്ലാഹു അല്ലാതെ മറ്റ് ആരാധ്യനില്ല. വിശാലമായ അർശിന്റെ  പരിപാലകനായഅല്ലാഹു അല്ലാതെ മറ്റ് ആരാധ്യനില്ല. ആകാശ ഭൂമി കളുടേയും ശ്രേഷ്ഠമായ അർശിന്റെ യും നാഥനായ അല്ലാഹു അല്ലാതെ മറ്റ് ആരാധ്യനില്ല. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 16 : പ്രാർത്ഥന. Bookmark the permalink.