അസാന്നിദ്ധ്യത്തിലുള്ള പ്രാർത്ഥനയുടെ മഹത്വം

അല്ലാഹു പറയുന്നു:

”അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു ”(സൂറത്ത് അൽ ഹശ്ർ:10)

”സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കു വേണ്ടിയും പാപമോചനം തേടുക. (മുഹമ്മദ് :19 )

ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവിൽ വരുന്ന ദിവസം എനിക്കും എന്റെ  മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ. (സൂറത്ത് ഇബ്‌റാഹീം :41 )

856 അബൂ ദർദാഅ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നത് അദ്ദേഹം കേട്ടു. മുസ്‌ലിമായ ഒരാൾ തന്റെ  സഹോദരനു വേണ്ടി അവന്റെ  അഭാവത്തിൽ പ്രാർത്ഥിക്കുന്നത് ഉത്തരം നൽകപ്പെടുക തന്നെ ചെയ്യും. അത്തരം സന്ദർഭങ്ങളിലെല്ലാം അതു പോലെയുള്ളത് നിനക്കുമുണ്ടാവട്ടെ എന്ന് മലക്ക് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതാണ്. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 16 : പ്രാർത്ഥന. Bookmark the permalink.