പ്രാർത്ഥനയുടെ പ്രാധാന്യവും ശ്രേഷ്ഠതകളും

അല്ലാഹു പറയുന്നു:

”നിങ്ങളുടെ നാഥൻ പറഞ്ഞിട്ടുണ്ട് : നിങ്ങളെന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം നല്കാം”.(ഗാഫിർ:60)

”വിനയത്തോടയും പതുങ്ങിയ സ്വരത്തിലും അല്ലാഹുവിനോട് നിങ്ങൾ പ്രാർത്ഥിക്കൂ പരിധി ലംഘിക്കുന്നവരെ ഒരിക്കലും അല്ലാഹു ഇഷ്ടപ്പെടുകയില്ല”.(അഅ്‌റാഫ് :55)

”എന്റെ അടിമ എന്നെ സംബന്ധിച്ച് നിന്നോട് ചോദിച്ചാൽ നീ പറയണം ഞാൻ അവരോട് കൂടുതൽ അടുത്തവനാണ്. എന്നോട് പ്രർത്ഥിക്കുന്നവന്റെ  പ്രർത്ഥനക്ക് ഞാൻ ഉത്തരം നൽകും”ബഖറ :186

”വിളിച്ച് പ്രർത്ഥിച്ചാൽ വിഷമത്തിൽ അകപ്പെട്ട ഒരു നിസ്സഹായന് ഉത്തരം നൽകുകയും ആപത്ത് ദുരീകരിക്കുകയും ചെയ്യുന്നവനാരാണ്” (നംല് : 62)

836 നുഅ്മാൻ ബ്‌നു ബഷീർ(റ) ൽ നിന്ന് നിവേദനം: പ്രർത്ഥന തന്നെയാണ്ആരാധന. (അബൂദാവൂദ്, തിർമുദി)

837 അനസ്(റ) ൽനിന്ന് നിവേദനം: റസൂൽ(സ)യുടെ പാർത്ഥനയിൽ അധികഭാഗവും നാഥാ ഇഹത്തിലും പരത്തിലും നീ ഞങ്ങൾക്ക് നന്മ പ്രദാനം ചെയ്യണമേ. നരകാഗ്‌നിയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ എന്നായിരുന്നു. (മുത്തഫഖുൻ അലൈഹി)

838 ത്വാരിഖ് ബ്‌നുഹഷീം(റ) ൽ നിന്ന്‌നിവേദനം: ഒരാൾ ഇസ്‌ലാം സ്വീകരിച്ചാൽ നബി(സ)അദ്ദേഹത്തിന് നമസ്‌കാരം പഠിപ്പിച്ച് കൊടുക്കുകയും എന്നിട്ട് ഈ വചനങ്ങൾ പറഞ്ഞു കൊണ്ട് പ്രാർത്ഥിക്കാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു; ”നാഥാ നീ എനിക്ക് പൊറുത്തുതരികയും കരുണ ചെയ്യുകയും എന്നെ നേർമാർഗ്ഗത്തിലാക്കുകയും ആരോഗ്യം പ്രദാനം ചെയ്യുകയും ആഹാരം നൽകുകയും ചെയ്യേണമേ. (മുസ്‌ലിം )

839 അബ്ദുല്ല ബ്‌നുഅംറ് ബ്‌നുൽആസ്(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: ”മനസ്സുകൾ മാറ്റി മിറക്കുന്ന നാഥാ, നിനക്ക് കീഴ്‌പെടുന്ന രീതിയിൽ ഞങ്ങളുടെ മനസ്സ് നീ കീഴ്‌പ്പെടുന്നതാക്കി മാറ്റേണമേ (മുസ്‌ലിം)

840 അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വിപത്തുകളുടെ ക്ലേശങ്ങളിൽ നിന്നും ദൗർഭാഗ്യത്തിന്റെ  കുണ്ടിൽ നിന്നും മോശമായ വിധിയിൽ നിന്നും ശത്രുക്കൾക്ക് സന്തോഷിക്കാനുള്ള സാഹചര്യങ്ങളിൽ നിന്നും നിങ്ങൾ അല്ലാഹുവിനോട് രക്ഷ തേടികൊള്ളു. (മുത്തഫഖുൻ അലൈഹി)

841 അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പാർത്ഥിക്കാറുണ്ട് :അല്ലാഹുവേ എന്റെ  പ്രശ്‌നങ്ങൾക്ക് ഏകാവലംബമായ എന്റെ ദീനിനെ എനിക്ക് നീ നന്നാക്കി തരണേമേ. എന്റെ ജീവിതം നിലകൊള്ളുന്ന ദുനിയാവ് എനിക്ക് നീ ശരിപ്പെടുത്തി തരേണമേ, ഞാൻ മടങ്ങി ചെല്ലുന്ന പരലോകത്തെ നീ നന്നാക്കിതീർക്കണമേ, എന്റെ  ജീവിതത്തെ മുഴുവൻ നല്ല കാര്യവും വർദ്ധിപ്പിക്കാനുതകുന്നതാക്കേണമേ . ചീത്തകാര്യങ്ങളിൽനിന്ന് മരണം എനിക്ക് ഒരു വിശ്രമവുമാക്കണേ.(മുസ്‌ലിം)

842 അലി(റ) ൽനിന്ന് നിവേദനം: നബി(സ)എനിക്ക് പറഞ്ഞുതന്നു: അല്ലാഹുവേ എന്നെ നീ ഹിദായത്തിലാക്കുകയും എന്നെ നീ ശരിയാക്കുകയും ചെയ്യണമേ എന്ന് നീ പറയുക.

843 അബൂ ക്കർ(റ) ൽനിന്ന് നിവേദനം: ഞാൻ ഒരിക്കൽ നബി(സ)യോട് ആവശ്യപ്പെട്ടു. എന്റെ  നമസ്‌കാരത്തിൽ ഞാൻ പ്രാർത്ഥിക്കാൻവേണ്ടി എനിക്ക് അവിടുന്ന് ഒരു പ്രാർത്ഥന പഠിപ്പിച്ച്തരിക. നബി(സ)പറഞ്ഞു: നീ പ്രാർത്ഥിക്കൂ. അല്ലാഹുവേ ഞാൻ എന്നോട് തന്നെ ധാരാളം അതിക്രമം പ്രവർത്തിച്ച്‌പോയി നീ അല്ലാത്ത ആരും പാപങ്ങൾ പൊറുക്കുകയില്ല. അതുകൊണ്ട് നിന്റെ  പക്കൽ നിന്നുള്ള പാപമോചനം എനിക്ക് തരണമേ. എന്നോടു നീ കരുണ ചെയ്യണമേ. നിശ്ചയം പൊറുക്കുന്നവനും കരുണാനിധിയും നീ തന്നെയാണ്. (മുത്തഫഖുൻ അലൈഹി)

844 അനസ്(റ) ൽനിന്ന് നിവേദനം: നബി(സ)പ്രാർത്ഥിച്ചിരുന്നു: അല്ലാഹുവേ, അശക്തിയിൽ നിന്നും ഉദാസീനതയിൽ നിന്നും ഭീതിൽനിന്നും വാർദ്ധക്യത്തിൽ നിന്നും പിശുക്കിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു. ഖബർ ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണത്തിലും നേരിടുന്ന കുഴപ്പങ്ങളിൽ നിന്നും ഞാൻ രക്ഷതേടുന്നു.(മുസ്‌ലിം)

845 അബൂമൂസാ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടാ യിരുന്നു: അല്ലാഹുവേ എന്റെ  തെറ്റുകുറ്റങ്ങളും എന്റെ  അറിവുകേടും എന്റെ  നടപടികളിൽ എന്നിൽ നിന്ന് വന്നുപോയ അതിരുകവിയലും എന്നേക്കാൾ നിനക്കറിവുള്ള മറ്റുതെറ്റുകളും എനിക്ക് പൊറുത്തുതരണമേ അല്ലാഹുവേ എന്റെ കാര്യത്തിലും കളിയിലും പറയുന്ന വാക്കുകളും മനപ്പൂർവ്വവും അല്ലാതെയും ഞാൻ ചെയ്ത തെറ്റുകളും നീ എനിക്ക് പൊറുത്തുതരേണമേ. അതെല്ലാം എന്നിൽനിന്ന് വന്നുഭവിച്ചിട്ടുണ്ട് . അല്ലാഹുവേ ഞാൻ മുൻകൂട്ടി ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതും രഹസ്യമായ് ചെയ്തതും പരസ്യമായി ചെയ്തതും എന്നേക്കാൾ കൂടുതലായി നിനക്കറിയാവുന്നതുമായ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ നീയാണ്ചിലരെ സ്ഥാനം കൊണ്ട് മുന്തിക്കുന്നവൻ മറ്റു ചിലരെ പിന്തിക്കുന്നവനും നീ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനുമാണ് (മുത്തഫഖുൻ അലൈഹി)

846 ആയിശാ(റ) ൽനിന്ന് നിവേദനം: നബി(സ)പ്രാർത്ഥിക്കുമ്പോൾ
പറയാറുണ്ട് ,

അല്ലാഹുവേ എന്റെ പ്രവർത്തി മൂലമുണ്ടാകുന്ന നാശത്തിൽനിന്നും ഞാൻ പ്രവർത്തിക്കാത്തത് കൊണ്ട് ഭവിക്കുന്ന നാശത്തിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.(മുസ്‌ലിം)

847 ഇബ്‌നുഉമർ(റ) ൽനിന്ന് നിവേദനം: നബി(സ)യുടെ പ്രാർത്ഥനയിൽപ്പെട്ടതാണ്: അല്ലാഹുവേ, നീ തന്നിട്ടുള്ള അനുഗ്രങ്ങൾ നീങ്ങിപ്പോകുന്നതിൽനിന്നും നീ തന്നിട്ടുള്ള സൗഖ്യം അകന്ന് പോകുന്നതിൽ നിന്നും ആകസ്മികമായി ഭവിക്കുന്ന നിന്റെ  ശിക്ഷയിൽ നിന്നും നിന്റെ  എല്ലാ കോപത്തിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു. (മുസ്‌ലിം)

848 സൈദുബ്‌നു അർഖം ൽനിന്ന് നിവേദനം: നബ(സ)ഇങ്ങനെ പ്രർത്ഥിക്കാറുണ്ട് : അല്ലാഹുവേ ബലഹീനതയിൽ നിന്നും ഉദാസീനതയിൽ നിന്നും പിശുക്കിൽ നിന്നും ശേഷിയറ്റ വാർദ്ധക്യ രോഗത്തിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീ എന്റെ  മനസ്സിന് ഭക്തി പ്രദാനം ചെയ്യുകയും അതിനെ സംസ്‌കരിക്കുകയും ചെയ്യണമേ. മനസ്സിനെ ശുദ്ധമാക്കുന്നതിൽ നീയാണുത്തമൻ, നീയാണതിന്റെ  ഉടമസ്ഥനും രക്ഷാധികാരിയും അല്ലാഹുവേ പ്രയോജനമില്ലാത്ത വിദ്യയിൽനിന്നും ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും വയർ നിറയാത്ത ശരീരത്തിൽ നിന്നും ഉത്തരം ലഭിക്കാത്ത പ്രർത്ഥനയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. (മുസ്‌ലിം)

849 ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം . നബി(സ) ഇങ്ങനെ പ്രർത്ഥിക്കാറുണ്ട് . അല്ലാഹുവേ, ഞാൻ നിനക്ക് കീഴ്‌പെടുകയും നിന്നിൽ വിശ്വസിക്കുകയും ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് പശ്ചാതപിക്കുകയും നിനക്ക് വേണ്ടി തർക്കിക്കയും നിന്റെ  വിധി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവേ, എന്റെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതും ഞാൻ രഹസ്യമായും പരസ്യമായും ചെയ്ത എല്ലാപാപങ്ങളും എനിക്കു നീ പൊറുത്ത് തരേണമേ. അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവരെ മുന്തിക്കുകയും ഉദ്ദേശിക്കുന്നവരെ പിന്തിക്കുകയും ചെയ്യുന്നു. നീയാണ്എന്റെ  ആരാധ്യൻ. നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല. ചില റിപ്പോർട്ടുകളിൽ : ”അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും ശേഷിയും ഇല്ല”എന്നും വന്നിട്ടുണ്ട് . (മുത്തഫഖുൻ അലൈഹി)

850 ആയിശ(റ) ൽനിന്ന് നിവേദനം: നബി(സ)ഇങ്ങനെ പ്രർത്ഥിക്കാറുണ്ട്  അല്ലാഹുവേ നരകത്തിലേക്ക് വഴി തെളിക്കുന്ന കുഴപ്പത്തിൽ നിന്നും നരകശിക്ഷയിൽ നിന്നും ഐശ്വര്യം നിമിത്തവും ദാരിദ്രം നിമിത്തവും വന്നുഭവിക്കുന്ന ആപത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.(അബൂദാവൂദ് ,തിർമുദി)

851 സിയാദ്(റ)ൽ നിന്ന് നിവേദനം: നബി(സ)ഇങ്ങനെ പ്രർത്ഥിക്കാറുണ്ട്  ”അല്ലാഹുവേ ദുസ്സ്വഭാവങ്ങളിൽ നിന്നും ദുഷ്‌കൃത്യങ്ങളിൽ നിന്നും ദേഹേഛകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു”.(തിർമുദി)

852 അനസ്(റ)ൽ നിന്ന് നിവേദനം: നബി(സ)പ്രർത്ഥിച്ചിരുന്നു വെള്ളപ്പാണ്ഡിൽ നിന്നും ഭ്രാന്തിൽ നിന്നും കുഷ്ഠരോഗത്തിൽ നിന്നും മറ്റുവെറുക്കപ്പെട്ട രോഗങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു. (അബൂദാവൂദ് )

853  അബൂ ഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പ്രാർത്ഥിക്കുമായിരുന്നു: അസഹനീയമായ വിശപ്പിൽ നിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു ചീത്തയായ കൂട്ടുകാരനെത്രെ അത്. വഞ്ചനയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു തീർച്ചയായും അതും മോശമായ സഹചാരിയാണ്. (അബൂദാവൂദ് )

854 അലി(റ) ൽനിന്ന് നിവേദനം: മോചനപത്രം എഴുതപ്പെട്ട ഒരടിമ എന്റെ  അടുത്ത് വന്നുപറഞ്ഞു ഞാൻ കരാർ പാലിക്കാൻ അശക്തനായിരിക്കുന്നു എന്നെ സഹായിക്കണം, ഞാൻ പറഞ്ഞു: റസൂൽ(സ) പഠിപ്പിച്ച്തന്ന ചില വാക്കുകൾ നിന്നെ ഞാൻ പഠിപ്പിക്കട്ടെയോ. ആ വാക്കുകൾ പതിവായി ചൊല്ലിവരുന്നപക്ഷം ഒരു പർവ്വതത്തിന്റെ  അത്രയും കടം നിനക്കുണ്ടെങ്കിലും അല്ലാഹു നിനക്കത് വീട്ടി തരും നീ പറയൂ: അല്ലാഹുവേ അനുവദനീയമായ കാര്യം കൊണ്ട് നിന്റെ  നിഷിദ്ധങ്ങളിൽനിന്ന് എനിക്ക് നീ മതിയാക്കണമേ! നിന്റെ  ഔദാര്യം കൊണ്ട് നീയല്ലാത്തവരെ ആശ്രയിക്കാൻ എനിക്കിടയാക്കരുതേ. (തിർമുദി)

855 അനസ് (റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: പ്രർത്ഥനയിൽ യാദൽജലാലി വൽഇക്‌റാം എന്ന് നിങ്ങൾ പതിവായി ചൊല്ലുക.(തിർമുദി)

46. ഇബ്‌നു മസ്ഊദ്(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: അല്ലാഹുവേ, സന്മാർഗവും ഐശ്വര്യവും തഖ്‌വയും വിശുദ്ധിയും നിന്നോട് ഞാൻ ചോദിക്കുന്നു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 16 : പ്രാർത്ഥന. Bookmark the permalink.