ഉറങ്ങാനുദ്ദേശിക്കുമ്പോൾ പറയേത്‌

അല്ലാഹു പറഞ്ഞു:

(തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് . നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. (ആലു ഇംറാൻ : 190,191)

831  അലി(റ) ൽനിന്ന് നിവേദനം: നബി(സ)അദ്ദേഹത്തോടും ഫാത്തിമയോടും പറഞ്ഞു. നിങ്ങൾ രണ്ടു  പേരും വിരിപ്പിലോ ഉറക്കറയിലോ ചെല്ലുമ്പോൾ 33 വീതം തക് ബീറും തസ് ബീഹും ഹംദും ചൊല്ലുക ( മുത്തഫഖുൻ അലൈഹി) ഒരു റിപ്പോർട്ടിൽ തസ് ബീഹ് 34 എന്നും മൂന്നാമത്തെ റിപ്പോർട്ടിൽ തക് ബീർ 34 എന്നുമാണ്.

832 അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ ഓരോരുത്തരും രാത്രി കിടക്കാൻ വിരിപ്പിൽ ചെന്നാൽ തന്റെ വിരിപ്പ് കുടഞ്ഞ് വൃത്തിയാക്കി കൊള്ളട്ടെ. കാരണം അവൻ എഴുന്നേറ്റ് പോയ ശേഷം അതിൽ തന്നെ പ്രതിനിധീകരിച്ചിട്ടുള്ളത് (പാമ്പ്,തേൾ പോലയുള്ളവ) അവൻ അറിയുകയില്ല. എന്നിട്ട് ഇങ്ങനെ പ്രാർത്ഥിച്ച് കൊള്ളട്ടെ.നാഥാ നിന്റെ  നാമത്തിൽ എന്റെ  പാർശ്വത്തെ ഞാൻ വെക്കുന്നു.ഇനി ഈ വിരിപ്പിൽ നിന്ന് എന്റെ  പാർശ്വത്തെ ഉയർത്തുന്നത്. നിന്റെ  ശക്തികൊണ്ട് മാത്രമായിരിക്കും. എന്റെ  ജീവനെ നീ പിടിച്ചെടുക്കുന്ന പക്ഷം അതിനോട് നീ കാരുണ്യം കാണിക്കേണമേ. വിട്ടയക്കുന്ന പക്ഷം സജ്ജനങ്ങളായ നിന്റെ  അടിമകളെ സംരക്ഷിക്കുന്ന വിധം അതിനേയും നീ സംരക്ഷിക്കണമേ. ( മുത്തഫഖുൻ അലൈഹി)

833 ആയിശ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) ഉറക്കറയിൽ ചെന്നാൽ ഇരുകൈകളിലും ഊതി മുഅവ്വിദാത്ത് ഓതികൊണ്ട് അവിടുത്തെ ശരീരത്തിൽ അതുകൊണ്ട് തടവുമായിരുന്നു. (മുത്തഫഖുൻ അലൈഹി)
അവർ തന്നെ റിപ്പോർട്ടു ചെയ്യുന്ന മറ്റൊരു ഹദീസിൽ പ്രവാചകൻ(സ) എല്ലാ ദിവസവും ഉറങ്ങാൻ പോയാൽ രണ്ടു  കൈകളും കൂട്ടിപ്പിടിക്കുകയും അതിലേക്ക് ഊതുകയും പിന്നീട് തന്റെ  തലയിലും മുഖത്തും ശരീരത്തിൽ കൈ എത്തുന്ന സ്ഥലങ്ങളിലെല്ലാം അതു കൊണ്ട് തടവുകയും ചെയ്യാറുണ്ടായിരുന്നു എന്ന് കാണാം. മൂന്നു പ്രാവശ്യം സൂറത്ത് ഇഖ്‌ലാസ്വും മുഅവ്വിദത്തൈനിയും ഓതുകയും ചെയ്തിരുന്നു. ( മുത്തഫഖുൻ അലൈഹി)

834 അനസ്(റ) ൽനിന്ന് നിവേദനം: റസൂൽ(സ) ഉറങ്ങാൻവേണ്ടി വിരിപ്പിൽ വരുമ്പോൾ പറയുമായിരുന്നു. നമ്മെ തീറ്റുകയും കുടിപ്പിക്കുകയും ആവശ്യം നിർവഹിച്ച് തരികയും രക്ഷ നൽകുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും. ആവശ്യം നിറവേറ്റികൊടുക്കുവാനോ  അഭയം നൽകുവാനോ ആരുമില്ലാത്ത എത്ര ആളുകളാണ്.(മുസ്‌ലിം)

835 ഹുദൈഫ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) ഉറങ്ങാനുദ്ദേശിച്ചാൽ അവിടുത്തെ വലത് കൈ കവിളിനു താഴെ വെച്ച്‌കൊണ്ട് പറയുമായിരുന്നു: ”എന്റെ നാഥാ നിന്റെ  അടിമകളെ ഉയർത്തെഴുന്നേൽപ്പിക്കുന്ന ദിവസം നിന്റെ  ശിക്ഷയിൽ നിന്നും എന്നെ രക്ഷിക്കേണമേ”. ( തിർമുദി) ഹഫ്‌സ(റ)വിൽ നിന്നുള്ള റിപ്പോർട്ടിൽ മൂന്നു പ്രാവശ്യംഎന്നുകൂടിയുണ്ട്  .

52. ബറാഅ്(റ) നിവേദനം: കിടക്കാൻ വിരിയിലേക്ക് ചെന്നാൽ താഴെ കാണുന്നത് പോലെ പ്രാർത്ഥിക്കണമെന്ന് നബി(സ) ഒരാളോട് കൽപിക്കുകയുണ്ടായി: ‘അല്ലാഹുവേ, എന്റെ  ആത്മാവിനെ ഞാൻ നിന്നിലേക്ക് ഏൽപിക്കുന്നു; എന്റെ  മുഖം നിന്നിലേക്ക് തിരിക്കുന്നു; എന്റെ  മുതുക് നിന്നിലേക്ക് ചായ്ക്കുന്നു; എന്റെ  കാര്യങ്ങളെല്ലാം നിന്നെ ഏൽപിക്കുന്നു; നിന്നിലുള്ള പ്രദീക്ഷയോടെയും നിന്നെക്കുറിച്ചുള്ള ഭയത്തോടെയുമാണിതെല്ലാം; നിന്നിൽ നിന്ന് നിന്നിലേക്കുതന്നെയല്ലാതെ അഭയ സ്ഥാനമോ, രക്ഷാകേന്ദ്രമോ ഇല്ല; നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ അയച്ച ദൂതനിലും ഞാൻ വിശ്വസിക്കുന്നു’. അങ്ങിനെ പ്രാർത്ഥിച്ച് ഉറങ്ങിയ ശേഷം മരണമടഞ്ഞാൽ അയാൾ ശുദ്ധപ്രകൃതിയിൽ മരിക്കുന്നവനായിരിക്കും ഉണരുകയാണെങ്കിൽ ശുഭകരമായ ഉണർച്ചയുമായിരിക്കും. (മുത്തഫഖുൻ അലൈഹി)

ബുഖാരിയിലും മുസ്‌ലിമിലുമുളള മറ്റൊരു റിപ്പോർട്ടിലുളളത്. ബർറാഅ്(റ) നിവേദനം: നബി(സ) എന്നോട് പറഞ്ഞു: നീ ഉറങ്ങാനുദ്ദേശിച്ചാൽ നമസ്‌കാരത്തിനെന്നപോലെ വുളു ചെയ്യുക. പിന്നെ വലതു വശത്തേക്ക് തിരിഞ്ഞ്കിടന്ന് ഇങ്ങനെ പറയുക, എന്നിട്ട് ഉപരിസൂചിത പ്രാർത്ഥന ഉദ്ധരിച്ചു. പിന്നീട് അവിടുന്ന് പറഞ്ഞു: ഈ പ്രാർത്ഥനയാണ് അവസാനം പറയേണ്ടത്.

432 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ) ഒരിക്കലും ഭക്ഷണത്തെ കുറ്റപ്പെടുത്താറുണ്ടാ യിരുന്നില്ല. അദ്ദേഹത്തിനിഷ്ടമായാൽ ഭക്ഷിക്കും, അല്ലെങ്കിൽ കഴിക്കാതിരിക്കും (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 15: അദ്കാറുകൾ. Bookmark the permalink.