പ്രഭാതത്തിലും പ്രദോഷത്തിലും ദിക്ർ ചൊല്ലണം

അല്ലാഹു പറഞ്ഞിരിക്കുന്നു.

വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്റെ  രക്ഷിതാവിനെ മനസ്സിൽ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്. (അഅ്‌റാഫ്:205 )

അസറിനും മഗ്‌രിബിനും ഇടിലുള്ള സമയത്തെ കുറിക്കുന്ന പദമാണ് ”ആസ്വാൽ” എന്ന് ഭാഷാ പണ്ഢിതൻമാർ പറയുന്നു. ”ആയതിനാൽ ഇവർ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയ ത്തിന് മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ  പരിശുദ്ധിയെ നീപ്രകീർത്തിക്കുകയും ചെയ്യുക. ”(ത്വാഹ :130)

”ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്) അവ ഉയർത്തപ്പെടാനും അവയിൽ തന്റെ  നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നൽകിയിരിക്കുന്നു. അവയിൽ രാവിലെയും സന്ധ്യാ സമയങ്ങളിലും അവന്റെ  മഹത്വം പ്രകീർത്തിച്ചു കൊണ്ടിരിക്കുന്ന”ചില ആളുകൾ. അല്ലാഹുവെ സ്മരിക്കുന്നതിൽ നിന്നും, നമസ്‌കാരം മുറപോലെ നിർവ്വഹിക്കുന്നതിൽ നിന്നും, സകാത്ത് നൽകുന്നതിൽ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചു വിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവർ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.” (നൂർ 36,37)

”നിശ്ചയം അദ്ദേഹത്തിന്(ദാവൂദ്)(അ) നാം പർവ്വതങ്ങളെ കീഴ്‌പ്പെടുത്തികൊടുത്തു. പ്രഭാതത്തിലും പ്രദോഷത്തിലും അദ്ദേഹത്തോടൊപ്പം അവയും തസ് ബീഹ് ചൊല്ലുന്നു. (സ്വാദ്: 18)

824 അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: പുലർച്ചയിലും സന്ധ്യാസമയത്തും സുബ്ഹാനല്ലാഹി വബിഹംദിഹി എന്ന് നൂറ് പ്രാവശ്യം വല്ലവനും പറഞ്ഞാൽ അതുപോലയോ അതിൽ കൂടുതലോ ചൊല്ലിയവലനല്ലാതെ ഒരാൾക്കും അന്ത്യദിനത്തിൽ അവൻ കൊണ്ടുവന്നതിനേക്കൾ ശ്രേഷ്ഠമായത് കൊണ്ടുവരാൻ സാധിക്കുകയില്ല. (മുസ്‌ലിം)

825  അദ്ദേഹത്തിൽ നിന്ന് നിവേദനം: നബി(സ)യുടെ അടുക്കൽ ഒരാൾ വന്നു പറഞ്ഞു. പ്രവാചകരേ കഴിഞ്ഞ രാത്രി എന്നെ ഒരു തേൾ കുത്തിയതിനാൽ എനിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു. അവിടുന്ന് പറഞ്ഞു നീ സന്ധ്യാസമയത്ത് അഊദു ബി കലിമാത്തില്ലാഹിത്താമാത്തി മിൻ ശർറി മാ ഖലക്ക്(പരിപൂർണ്ണമായ വചനങ്ങളുടെ പേരിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തിൽ നിന്ന് ഞാൻ അഭയം തേടുന്നു)എന്നു പറഞ്ഞാൽ നിനക്ക് യാതൊരു ഉപദ്രവവുമേൽക്കുകയില്ല. (മുസ്‌ലിം)

826  അദ്ദേഹത്തിൽ നിന്ന് നിവേദനം: നേരം പുലർന്നാൽ നബി(സ) ഇപ്രകാരം പറയാറു്. അല്ലാഹുവേ നീ നിമിത്തമാണ് ഞങ്ങൾക്ക് ഈ പ്രഭാതവും സായാഹ്നവുമുണ്ടായത്. നിന്റെ  പേരിലാണ് ഞങ്ങൾ ജീവിക്കുന്നതും മരിക്കുന്നതും. നിന്റെ  അടുത്തേക്ക് തന്നെയാണ്ഞങ്ങൾ ഉയർത്തെഴുന്നേറ്റ്‌വരുന്നതും. സന്ധ്യാവേളകളിലും നബി(സ)ഇപ്രകാരം പറഞ്ഞിരുന്നു: അല്ലാഹുവേ നിന്റെ കഴിവുകൊണ്ടാണ് ഞങ്ങൾക്ക് സന്ധ്യയുണ്ടാ കുന്നതും നിന്നെകൊണ്ടാണ് ഞങ്ങൾ ജനിക്കുന്നതും ഉയർത്തെഴുന്നേൽക്കുന്നതും. (അബൂദാവൂദ്, തിർമുദി)

827  അദ്ദേഹത്തിൽ നിന്ന് നിവേദനം: അബൂ ക്കർ(റ) പറഞ്ഞു. പ്രവാചകരേ രാവിലെയും വൈകുന്നേരവും ഞാൻ പ്രാർത്ഥിക്കേണ്ടതായ ചില വചനങ്ങൾ അവിടുന്ന് നിർദ്ദേശിച്ചാലും പ്രവാചകൻ(സ) പറഞ്ഞു. നീ പറഞ്ഞുകൊള്ളുക:ആകാശ ഭൂമിയുടെ സൃഷ്ടാവും ദ്യശ്യവും അദ്യശ്യവും അറിയുന്നവനും എല്ലാ വസ്തുക്കളുടെയും സംരക്ഷകനും ഉടമസ്ഥനുമായ അല്ലാഹുവേ നീയല്ലാതെ മറ്റാരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്റെ  ദേഹച്ഛകളിൽനിന്നും പിശാചിന്റെ  തിൻമയിൽ അവൻ പങ്കുചേരുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു. എന്നിട്ടവിടുന്ന് പറഞ്ഞു. രാവിലെയും വൈകുന്നേരവും ഉറക്കറയിൽ ചെന്നാലും നീ ഇത് പറയണം. (അബൂദാവൂദ് , തിർമുദി)

828  ഇബ്‌നുമസ്ഊദ് (റ) ൽനിന്ന് നിവേദനം: വൈകുന്നേരം നബി(സ)പറയാറുണ്ട് : ഞങ്ങൾക്കും സന്ധ്യയായി. ഈ സന്ധ്യാസമയത്തെ അധികാര ങ്ങളെല്ലാം അല്ലാഹുവിന്റെതാണ്. സർവ്വസ്തുതിയും അല്ലാഹുവിനാണ്. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല. അവനൊരുകൂട്ടുകാരുമില്ല. റിപ്പോർട്ടർ പറയുന്നു. അവനാണ് അധികാരവും അവനാണ് സർവ്വസ്തുതിയും എന്നുംകൂടി അക്കൂട്ടത്തിൽ അവിടുന്ന് പറഞ്ഞതായി ഞാൻ ഓർക്കുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. എന്റെ  നാഥാ ഈ രാത്രിയിലുള്ള തിന്റെ  നന്മയും അതിന്റെ  ശേഷമുള്ളതിന്റെ  നന്മയും നിന്നോട് ഞാൻ അപേക്ഷിക്കുന്നു. ഈ രാത്രിയുടെ തിന്മയിൽ നിന്നും അതിന്റെ  ശേഷമുള്ളതിന്റെ തിന്മയിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. നാഥാ ഉദാസീനതയിൽ നിന്നും ഉപദ്രവകരമായ വാർദ്ധക്യത്തിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അപ്രകാരം തന്നെ നരകശിക്ഷയിൽനിന്നും ഖബർ ശിക്ഷയിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.നേരം പുലർന്നാൽ ഞങ്ങൾക്ക് പ്രഭാതമുണ്ടായിരിക്കുന്നു. ഈ പ്രഭാതത്തിലെ അധികാരങ്ങളെല്ലാം അല്ലാഹുവിന്റെതാണ് എന്ന ആമുഖത്തോട മുൻവചനങ്ങൾ ആവർത്തിക്കുമായിരുന്നു. (മുസ്‌ലിം )

829  അബ്ദുല്ല(റ) ൽനിന്ന് നിവേദനം: നബി(സ)എന്നോട് പറഞ്ഞു: രാവിലെയും വൈകുന്നേരവും ഇഖ്‌ലാസും മുഅവദതൈനിയും മൂന്ന് തവണ വീതം ഓതൂ എല്ലാ കാര്യങ്ങൾക്കും നിങ്ങൾക്ക് അത് മതിയാ യിതീരും.

830  ഉസ്മാൻ(റ) ൽനിന്ന് നിവേദനം:നബി(സ)പറഞ്ഞു: ഓരോ ദിവസവും രാവിലെയും വൈകുന്നേരവും ”ബിസ്മില്ലാഹില്ലദീ ലാ യളുർറു അമസ്മിഹി ശൈഉൻ ഫിൽ അർളി വലാഫിസ്സമാഇ വഹുവസ്സമീ ഉൽ അലീം” (അല്ലാഹുവിന്റെ  നാമം കൊണ്ട് ആരംഭിക്കുന്നു, അവന്റെ  നാമം കൊണ്ടായാൽ ആകാശത്തിലോ ഭൂമിയിലോ യാതൊരു ദ്രോഹവും വരുത്താനാകില്ല. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു) എന്ന് മൂന്ന് പ്രാവശ്യം, ഈ പ്രാർത്ഥന പറഞ്ഞാൽ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല. (അബൂദാവൂദ്.തിർമുദി)

This entry was posted in അദ്ധ്യായം 15: അദ്കാറുകൾ. Bookmark the permalink.