ദിക്‌റിന്റെ സദസിനുള്ള മാഹാത്മ്യവും അകാരണമായി അതിൽ നിന്ന് വിട്ടു നിൽകുന്നതിനെ കുറിച്ചുള്ള വിരോധവും

അല്ലാഹു പറഞ്ഞു :

(തങ്ങളുടെ രക്ഷിതാവിന്റെ  മുഖം ലക്ഷ്യമാക്കിക്കൊണ്ട്കാലത്തും വൈകുന്നേരവും അവനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ  മനസ്സിനെ അടക്കി നിർത്തുക. ഇഹലോക ജീവിതത്തിന്റെ  അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. (കഹ്ഫ്: 19)

822  അബൂ വാഖിദുൽ ഹാരിസ്(റ) ൽനിന്ന് നിവേദനം: ഒരിക്കൽ നബി(സ) ഒരു സംഘം ആളുകളോടൊപ്പം മദീനയിലെ പള്ളിയിലിരിക്കുമ്പോൾ മൂന്നു പേർ ആഗതരായി. രണ്ടു  പേർ നബി(സ)യുടെ അടുത്ത് വന്ന് നിന്നു. ഒരാൾ സദസിൽ ഒഴിവ് കണ്ടപ്പോള്‍ അവിടെയിരുന്നു. മറ്റൊരാൾ എല്ലാവരുടെയും പിന്നിലിരുന്നു. മൂന്നാമനാകട്ടെ പിൻതിരിഞ്ഞുപ്പോവുകയാണുണ്ടായത് . നി സംസാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അനുയായികളോട് ഇപ്രകാരം ചോദിച്ചു. ഈ മൂന്നാളുകളുടെ നില നിങ്ങളോട് ഞാൻ വിവരിക്കട്ടയോ? അവരിലോരാൾ അല്ലാഹുവിൽ അഭയം തേടി. അല്ലാഹു അവന് അഭയം നല്കി . രാമത്തവൻ ലജ്ജിച്ചു. അല്ലാഹു അവനോടും ലജ്ജ കാണിച്ചു. മൂന്നാമത്തവനാകട്ടെ പിന്തിരിഞ്ഞ് പോയി. അപ്പോൾ അവനിൽ നിന്ന് അല്ലാഹുവും പിന്തിരിഞ്ഞുകളഞ്ഞു. (മുത്തഫഖുൻ അലൈഹി)

823  അബൂസഈദ് (റ)ൽനിന്ന് നിവേദനം: ഒരിക്കൽ മുആവിയ പള്ളിയിലെ സദസ്സിൽ ചെന്ന് നിങ്ങൾ എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. അവർ പറഞ്ഞു. അല്ലാഹുവിനെ സ്മരിച്ച്‌കൊണ്ടാണ് ഞങ്ങൾ ഇരിക്കുന്നത്. മുആവിയ ചോദിച്ചു അല്ലാഹുവാണെ അക്കാര്യത്തിന് മാത്രമാണോ നിങ്ങളിവിടെ ഇരുന്നത്? അവർ പറഞ്ഞു: അതിന് വേണ്ടി മാത്രമാണ് ഞങ്ങളിവിടെ ഇരുന്നത്. മുആവിയ പറഞ്ഞു: നിങ്ങളെ കുറിച്ച് തെറ്റിദ്ധാരണയുള്ളതു കൊണ്ടല്ല. ഞാൻ സത്യം ച്ചെയ്യിച്ചത്. എന്റെ  പദവിയിലുള്ള ആരും എന്നേക്കാൾ കുറഞ്ഞ ഹദീസ് ഉദ്ധരിച്ചിട്ടില്ല. ഒരിക്കൽ സ്വാഹിബികളുടെ ഒരു സദസ്സിൽ റസൂൽ(സ) പുറപ്പട്ടു ചെന്ന് കൊണ്ട് ചോദിച്ചു. നിങ്ങൾ എന്താണ് ഇവിടെ ഇരിക്കുന്നത്? ഇസ്‌ലാമിലേക്ക് മാർഗ്ഗദർശനം ചെയ്യുകയും അതു കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തതിന്റെ പേരിൽ അല്ലാഹുവിനെ സ്മരിച്ച കൊണ്ടാണ് ഞങ്ങൾ ഇരിക്കുന്നതെന്ന് അവർ മറുപടി പറഞ്ഞു. നബി(സ)  ചോദിച്ചു: അല്ലാഹുവാണെ അക്കാര്യത്തിന് മാത്രമാണോ നിങ്ങളിവിടെ ഇരിക്കുന്നത്. അവർ പറഞ്ഞു: അല്ലാഹുവാണെ സത്യം, അതു മാത്രമാണ് ഞങ്ങളെ ഇവിടെ ഇരുത്തിയത്. പ്രവാചകൻ(സ) പറഞ്ഞു: നിങ്ങളെ തെറ്റിദ്ധരിക്കുന്നത് കൊണ്ടല്ല. ഞാൻ സത്യം ചെയ്യിപ്പിച്ചത്. അല്ലാഹു നിങ്ങളെപറ്റി മലക്കുകളോട് അഭിമാനപൂർവ്വം സംസാരിക്കുന്നുണ്ടെന്ന് ജിബ്‌രീൽ(അ) വന്ന് എന്നോട് പറഞ്ഞതു കൊണ്ടാണ്. (മുസ്‌ലിം)

614 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: അല്ലാഹുവിന്റെ  ഭവനങ്ങളിൽ നിന്നുള്ളൊരു ഭവനത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിനായും അത് പരസ്പരം പഠിക്കുന്നതിനായും ആരെങ്കിലും ഒരുമിച്ചു കൂടുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിന്റെ  സമാധാനം അവരിൽ അവതരിക്കും, അവന്റെ  കാരുണ്യം കൊണ്ട് ആവരണം ചെയ്യപ്പെടും, മലക്കുകൾ അവരെ പൊതിയുകയും, അല്ലാഹു തന്റെ  അടുക്കലുള്ളവരോട് അവരെക്കുറിച്ച് പറയുകയും ചെയ്യും. ( മുസ്‌ലിം)

This entry was posted in അദ്ധ്യായം 15: അദ്കാറുകൾ. Bookmark the permalink.