ദിക്‌റിന്റെ മാഹാത്മ്യവും അതിനുള്ള പ്രേരണയും

അല്ലാഹു പറയുന്നു.

(അല്ലാഹുവിനെ സ്മരിക്കൽ മാത്രമാണ് ഏറ്റവും ഉൽകൃഷ്ടമായത്. (അങ്കബൂത്ത്: 45)

(വിനയത്തോടെയും ഭക്തിയോടെയും കൂടുതൽ ഉച്ചത്തിലല്ലാതയും പ്രഭാതത്തിലും പ്രദോഷത്തിലും നിന്റെ  ഹൃദയത്തിൽ നിന്റെ നാഥനെ നീ സ്മരിക്കൂ. നീ ഒരിക്കലും അശ്രദ്ധനാവരുത്. (അഅ്‌റാഫ്125)

(നിങ്ങൾ അല്ലാഹുവിനെ ധാരാളം സ്മരിക്കൂ. നിങ്ങൾ വിജയികളായേക്കാം.)

(അല്ലാഹുവിന്) കീഴ്‌പെടുന്നവരായ പുരുഷൻമാർ, സ്ത്രീകൾ, വിശ്വാസികളായ പുരുഷൻമാർ, സ്ത്രീകൾ, ഭക്തിയുള്ളവരായ പുരുഷൻമാർ, സ്ത്രീകൾ, സത്യസന്ധരായ പുരുഷൻമാർ, സ്ത്രീകൾ, ക്ഷമാശീലരായ പുരുഷൻമാർ, സ്ത്രീകൾ, വിനീത രായ പുരുഷൻമാർ, സ്ത്രീകൾ, ദാനം ചെയ്യുന്നവരായ പുരുഷൻമാർ, സ്ത്രീകൾ, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ, തങ്ങളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ, ധാരാളമായി അല്ലാഹുവെ ഓർമിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ – ഇവർക്ക് തീർച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. (അഹ്‌സാബ്: 35)

(സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, കാലത്തും വൈകുന്നേരവും അവനെ പ്രകീർത്തിക്കുകയും ചെയ്യുവിൻ. (അഹ്‌സാബ്: 35)41,42)

799  അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: നാവുകൊണ്ട് ഉച്ചരിക്കാൻ പ്രയാസം കുറഞ്ഞതും ത്രാസിൽ കനം കൂടിയതും കാരുണ്യവാനായ അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമായ രണ്ടു  വചനം സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹി അളീം (അല്ലാഹുവിന്റ പരിശുദ്ധതയെയും അവന്റെ  മഹത്വത്തെയും ഞാൻ പ്രകീർത്തണം ചെയ്ത്‌  കൊള്ളുന്നു. മഹാനായ അല്ലാഹു പരിശുദ്ധനത്ര). (മുത്തഫഖുൻ അലൈഹി )

800  അദ്ദേഹത്തിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ”അല്ലാഹു അല്ലാതെ അരാധ്യനില്ല.അവന് ഒരു പങ്കാളിയുമില്ല. അവനാണ് എല്ലാ അധികാരങ്ങളും അവന് തന്നെയാണ്സർവ്വസ്തുതിയും. എല്ലാറ്റിനും കഴിവുള്ളവൻ അവനാണ്”. വല്ലവരും ദിവസം നൂറ് പ്രാവശ്യം ഇപ്രകാരം പറഞ്ഞാൽ. പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്യമായ പ്രതിഫലം അവന് ലഭിക്കും അതിനോടൊപ്പം നൂറ് നൻമകൾ അവന് എഴുതപ്പെടുകയും അവന്റെ നൂറ് തെറ്റുകൾ മായ്ക്കപ്പെടുകയും ചെയ്യും. അന്നേ ദിവസം സന്ധ്യവരെ പിശാചിൽ നിന്ന് അതവനെ കാക്കുകയും ചെയ്യും. ഇതിനേക്കാൾ ഉപരി ചെയ്തവനല്ലാതെ അവൻ കൊണ്ടുവന്നതിനേക്കാൾ ഉൽകൃഷ്ടമായതൊന്നും കൊണ്ടുവരാൻ കഴിയുകയില്ല.                                              ഞാൻ അല്ലാഹുവിനെ പ്രകീർത്തിക്കുകയും സ്തുതിക്കുകയും ചെയ്യുന്നുവെന്ന് ദിവസവും നൂറ് പ്രവശ്യം വല്ലവനും പറഞ്ഞാൽ അവന്റെ  പാപങ്ങൾ ഇളവ് ചെയ്യപ്പെടും ആ പാപം സമുദ്രത്തിലെ നുരകൾക്ക് സമാനമായി ഉണ്ടായിരുന്നാൽ പോലും. (മുസ്‌ലിം)

801 സഅദ് ബ്‌നുഅബീവഖാസ് (റ)നിന്ന് നിവേദനം: ഒരിക്കൽഒരു ഗ്രമീണനായ അറബി നബി(സ)യുടെ അടുക്കൽ വന്നു പറഞ്ഞു: എനിക്ക് പ്രാർത്ഥിക്കാൻ ചില വചനങ്ങൾ എനിക്ക് പഠിപ്പിച്ച് തന്നാലും.അവിടുന്ന് പറഞ്ഞു: അല്ലാഹു അല്ലാതെ അരാധ്യനില്ല അവൻ ഏകനാണ്. അവനൊരു കൂട്ടുകാരുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹുവിനെ ഞാൻ അതിരറ്റ് സ്തുതിക്കുന്നു. സർവ്വലോക പരിപാലകനായ അല്ലാഹു പരിശുദ്ധനാണ്. പാപത്തിൽ നിന്നുള്ള പിൻമാറ്റവും ആരാധനക്കുള്ള ശേഷിയും തന്ത്രജ്ഞനും പ്രതാപശാലിയുമായ അല്ലാഹുവിങ്കൽ നിന്ന് മാത്രമണ്ടാണ് എന്ന് നീ പറയുക . ഇവ എന്റെ  നാഥനുള്ളതാണല്ലോ. എനിക്കുള്ളതേതാണ്? അദ്ദേഹം ചോദിച്ചു. നബി(സ)പറഞ്ഞു: നീ പറയൂ, അല്ലാഹുവേ നീ എനിക്ക് പൊറുത്ത് തരികയും എന്നെ നീ അനുഗ്രഹിക്കുകയും എനിക്ക് നേരായ മാർഗ്ഗം കാണിച്ച് തരികയും എനിക്ക് ആഹാരം തരികയും ചെയ്യണമേ. (മുസ്‌ലിം)

802  സൗബാൻ(റ) നിന്ന് നിവേദനം: റസൂൽ(സ) നമസ്‌കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് പ്രാവശ്യം പൊറുക്കലിനെ തേടികൊണ്ട് പറയുമായിരുന്നു.”അല്ലാഹുവേ നീ സമാധാനമാണ്, നിന്റെ  പക്കൽ നിന്നാണ്സമാധാനമുണ്ടാവുക. പ്രഭാവത്തിന്റെയും മഹാനുഭാവത്തിന്റെയും ഉടമയായ നീ വിശുദ്ധനാകുന്നു.” ഹദീസ് ഉദ്ധാരകരിൽ ഒരാളായ ഔസാഇയോട് ചോദിച്ചു. പൊറുക്കലിനെ തേടൽ എങ്ങനെയാണ്. അദ്ദേഹം പറഞ്ഞു: ‘അസ്തഗ്ഫിറുല്ലാ അസ്തഗ്ഫിറുല്ലാ’ എന്ന് പറയുകയാണ്. (മുസ്‌ലിം)

803  മുഗീറ(റ)നിന്ന് നിവേദനം: നമസ്‌കാരത്തിൽ നിന്ന് വിരമിച്ച് സലാം വീട്ടിയാൽ ഇപ്രകാരം റസൂൽ(സ) പറയാറുണ്ട് .

അല്ലാഹു അല്ലാതെ അരാധ്യനില്ല, അവൻ ഏകനാണ്, അവനൊരുകൂട്ടുകാരുമില്ല. രാജാധികാരവും സ്തുതിയും അവനാണ് എല്ലാറ്റിനും കഴിവുള്ളവനും അവൻ തന്നെയാണ്, അല്ലാഹുവേ നീ കൊടുത്തത് തടയുന്നവനില്ല. നീ തടുത്തത് കൊടുക്കുന്നവനുമില്ല. ധനികന് നിന്റെയടുക്കൽ അവന്റെ സൗഭാഗ്യം ഉപകരിക്കുകയില്ല.(മുത്തഫഖുൻ അലൈഹി)

804  അബ്ദുല്ല ഇബ്‌നുസുബൈർ(റ) ൽനിന്ന് നിവേദനം: എല്ലാ നമസ്‌കാരത്തിന് ശേഷവും സലാം വീട്ടികഴിയുമ്പോൾ അദ്ദേഹം ഇപ്രകാരം പറയാറുണ്ട്  :അല്ലാഹു അല്ലാതെ അരാധ്യനില്ല, അവൻ ഏകനാണ്, അവനൊരു കൂട്ടുകാരുമില്ല. രാജാധികാരം അവനാണ് സ്തുതികളും അവനെത്ര.എല്ലാറ്റിനും കഴിവുള്ളവൻ അവനാണ്. എല്ലാകഴിവും ശേഷിയും അല്ലാഹുവിനെ കൊണ്ട് മാത്രമാണ്, അല്ലാഹു അല്ലാതെ ആരാധ്യനില്ല, അവനല്ലാത്ത മറ്റ് യാതൊന്നിനെയും നമ്മൾ ആരാധിക്കുന്നില്ല. എല്ലാ അനുഗ്രഹവും ഔദാര്യവും അവന്റെതാണ്, അഴകാർന്ന അഭിനന്ദനം അവനത്രെ. അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല. നമ്മൾ അവനിൽ നിഷ്‌കളങ്കമായി വിശ്വസിക്കുന്നു. സത്യനിഷേധികൾ വെറുത്താലും ശരി. അബ്ദുല്ല പറഞ്ഞു: എല്ലാ നമസ്‌കാരങ്ങളുടെയും ശേഷം റസൂൽ(സ) ഇപ്രകാരം തഹ്‌ലീല് ചെയ്തിരുന്നു. (മുസ്‌ലിം)

805  അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:വല്ലവനും തന്റെ  നമസ്‌കാരശേഷം 33 വീതം തസ് ബീഹും ഹംദും തക് ബീറും ചെല്ലുകയും 100 പൂർത്തീകരിക്കാൻ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുൽമുല്ക്കു വലഹുൽഹംദു വഹുവാഅലാ കുല്ലി ശൈഇൻ ഖദീർ എന്നു പറയുകയും ചെയ്യുന്നപക്ഷം സമുദ്രത്തിലെ നുരകളുടെയത്ര പാപങ്ങളുണ്ടെങ്കിലും അതെല്ലാം പൊറുക്കപ്പെടും (മുസ്‌ലിം)

806  സഅദ് ബ്‌നുഅബീവഖാസ്(റ) ൽനിന്ന് നിവേദനം: നമസ്‌കാരശേഷം റസൂൽ(സ) ഈ വചനങ്ങൾ പറഞ്ഞു കൊണ്ട് കാവലപേക്ഷിച്ചിരുന്നു: അല്ലാഹുവേ ഭീരുത്വം, പിശുക്ക് എന്നിവയിൽ നിന്ന് ഞാൻ നിന്നിൽ അഭയം പ്രാപിച്ച്‌കൊള്ളുന്നു. അപ്രകാരം വയോവൃദ്ധതയിൽ നിന്നും ദുനിയാവിന്റെ  ഫിത്‌നയിൽ നിന്നും ഖബറിലെ കുഴപ്പങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു. (ബുഖാരി )

807  മുആദ് (റ)ൽനിന്ന് നിവേദനം: ഒരിക്കൽ നബി(സ)എന്റെ കൈപിടിച്ച് പറഞ്ഞു: മുആദെ അല്ലാഹുവാണേ ഞാൻ നിന്നെ സ്‌നേഹിക്കുന്നു. മുആദെ ഞാൻ നിന്നെ ഉപദേശിക്കുന്നു. എല്ലാ നമസ്‌കാരങ്ങൾക്ക് ശേഷവും വിട്ടുകളയാതെ നീ ഇപ്രകാരം പറയണം: അല്ലാഹുവേ നിന്നെ സ്മരിക്കുന്നതിനും നിനക്ക് നന്ദികാണിക്കുന്നതിനും നല്ലവണ്ണം ഇബാദത്ത് ചെയ്യുന്നതിനും എന്നെ സഹായിക്കണേ. (അബൂദാവൂദ്)

808  അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:നിങ്ങൾ ഓരോരുത്തരും അത്തഹിയാത്തോതുമ്പോൾ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവോട് കാവലിനെ തേടിക്കൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കണം.അല്ലാഹുവേ നരകശിക്ഷയിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണത്തിലുമുള്ള പരീക്ഷണങ്ങളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ  ഫിത്‌നയിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു.(മുസ്‌ലിം)

809 അലി(റ) ൽനിന്ന് നിവേദനം: നമസ്‌കാരിക്കുമ്പോൾ അത്തഹിയാത്തിന്റെയും സലാമിന്റെയും ഇടക്ക് അവസാനമായി നബി(സ)ഇപ്രകാരം പറഞ്ഞിരുന്നു:അല്ലാഹുവേ ഞാൻ മുമ്പ് ചെയ്തുപോയതും ഇനി ചെയ്‌തേക്കാവുന്നതുമായ കുറ്റവും രഹസ്യവും പരസ്യവുമായി ചെയ്തകുറ്റവും അമിതമായി ചെയ്ത കുറ്റവും എന്നെക്കാൾ നിനക്ക് അറിയാവുന്ന കുറ്റവും എനിക്ക് നീ പൊറുത്തു തരേണമേ. നീ ഉദ്ദേശിക്കുന്നവരെ നീയാണ്മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീയല്ലാതെ മറ്റാരാധ്യനില്ല. (മുസ്‌ലിം)

810  ആയിശാ(റ) ൽനിന്ന് നിവേദനം: നബി(സ)റുകൂഇലുംസുജൂദിലും സാധാരണ ഇപ്രകാരം പറയാറു്:അല്ലാഹുവേ നീ പരിശുദ്ധനാണ്. നിന്നെ ഞാൻ പ്രകീർത്തിക്കുകയും സ്തുതിക്കുകയും ചെയ്യന്നു. അല്ലാഹുവേ എനിക്ക് പൊറുത്തുതരേണമേ. (മുത്തഫഖുൻ അലൈഹി)

811  ആയിശ(റ) ൽനിന്ന് നിവേദനം: റുകൂഇലും സുജൂദിലും നബി(സ)പറയാറുണ്ട്  ജിബ്‌രീൽ(അ) ന്റെയും മറ്റ് മലക്കുകളുടെയും റബ്ബ് വാഴ്ത്തപ്പെട്ടവനും പരമപരിശുദ്ധനുമാകുന്നു. (മുസ്‌ലിം)

812  ഇബ്‌നുഅബ്ബാസി(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: റുകൂഇൽ നിങ്ങൾ അല്ലാഹുവിനെ പ്രകീർത്തിക്കുകയും സുജൂദിൽ നിങ്ങൾ കഴിയുന്നത്ര പ്രാർത്ഥിക്കുകയും വേണം. അതിൽ നിങ്ങൾക്കുത്തരം കിട്ടാൻ ഏറ്റവും അർഹമായതാണ് (മുസ്‌ലിം)

813  അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ)പറഞ്ഞു: ദാസൻ തന്റെ  റബ്ബുമായി ഏറ്റവും കൂടുതൽ അടുക്കുന്ന സമയം അവൻ സുജൂദിലായിരിക്കുമ്പോഴാണ്. തദവസരം നിങ്ങൾ ധാരാളമായി പ്രർത്ഥിക്കുക. (മുസ്‌ലിം)

814  ഉമ്മുൽ മുഅ്മിനീൻ ജുവൈരിയ്യ(റ) ൽനിന്ന് നിവേദനം: ഒരു പ്രഭാതത്തിൽ സുബഹി നമസ്‌കാരാനന്തരം അവരുടെ അടുത്ത് നിന്ന് നബി(സ)പുറപ്പെട്ടു. ളുഹാസമയത്തിന് ശേഷം നബി(സ) തിരിച്ചു വന്നപ്പോഴും ജുവൈരിയ്യ(റ) നമസ്‌കരിച്ച സ്ഥലത്ത് തന്നെ ഇരിക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: ഞാൻ വിട്ടുപിരിയുമ്പോഴുള്ള അവസ്ഥയിലാണല്ലോ നീ. അതെ എന്നവർ പറഞ്ഞപ്പോൾ റസൂൽ(സ) പറയുകയുണ്ടായി: നിനക്ക് ശേഷം, മൂന്ന് പ്രവശ്യം ഞാൻ നാല് വാക്കുകൾ പറഞ്ഞു.അതും ഇന്നേ ദിവസം നീ പറഞ്ഞതും തൂക്കിനോക്കിയാൽ അത് മുൻതൂക്കമുള്ളതായിത്തീരും.

അല്ലാഹുവിനെ കീർത്തിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. അവന്റെ  സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളവും അവന്റെ  അർശിന്റെ തൂക്കത്തോളവും അവന്റെ  വചനങ്ങളെഴുതുന്ന മഷിയുടെയത്രയും എന്നത്രെ ആ വാക്കുകൾ. (മുസ്‌ലിം)

815  അബൂഹുറൈറ(റ) ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:അല്ലാഹുവിനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും നില ജീവനുള്ളതിന്റെയും ജീവനില്ലാത്തതിന്റെയും നിലയാണ്. (മുസ്‌ലിം, ബുഖാരി)

816  അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:അല്ലാഹു പറയും എന്റെ ദാസൻ എന്നെ വിചാരിക്കും പോലയാണ് ഞാൻ. അവനെന്നെ സ്മരിക്കുമ്പോൾ ഞാൻ അവനൊന്നിച്ചായിരിക്കും.അവനെന്നെ ഓർത്താൽ ഞാൻ അവനെയും ഓർക്കും ഒരു സദസ്സിൽ വെച്ച്‌കൊണ്ടാണ് എന്നെ ഓർത്തെതെങ്കിൽ അവരേക്കാളുത്തമരായ മലക്കുകളുടെ സദസ്സിൽവെച്ച് ഞാൻ അവനെയും ഓർക്കും. (മുത്തഫഖുൻ അലൈഹി)

817  അദ്ദേഹത്തിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: മുഫർരിദൂൻ മുൻകടന്നു കഴിഞ്ഞു: പ്രവാചകരേ ആരാണ് മുഫർരിദൂൻ എന്നു സഹാബാക്കൾ ആരാഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷൻമാരും സ്ത്രീകളുമാണവർ.(മുസ്‌ലിം)

818 അബൂമൂസ(റ) നിവേദനം: റസൂൽ(സ) ഒരിക്കൽ എന്നോട് ചോദിച്ചു: സ്വർഗ്ഗത്തിലെ ഒരു നിക്ഷേപം ഞാൻ നിനക്കറിയിച്ചു തരെട്ടയോ? ഞാൻ പറഞ്ഞു: അതെ, പ്രവാചകരേ പറഞ്ഞു തരിക. അവിടുന്ന് പറഞ്ഞു: ലാ ഹൗല വലാ ഖുവത്താ ഇല്ലാ ബില്ലാ.(മുത്തഫഖുൻ അലൈഹി)

74. അബൂദറ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങളുടെ ഓരോരുത്തരുടേയും ശരീരത്തിലെ ഓരോ സന്ധികൾക്കും നേരം പുലരുന്നതോടെ ഓരോ ധർമം ബാധ്യതയാകുന്നു. നിങ്ങൾ ചൊല്ലുന്ന ഓരോ തസ് ബീഹും ഓരോ തഹ് മീദും തക് ബീറും സ്വദഖയാണ്; നന്മ കൽപിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്; ‘ളുഹാ’ സമയത്തെ രണ്ട് റക്അത്ത് നമസ്‌കാരം അവക്കെല്ലാം പകരമാകുന്നതാണ്. (മുസ്‌ലിം)

76. അബൂദറ്(റ) നിവേദനം: നബി(സ)യുടെ അടുത്ത് കുറച്ചു പേർ വന്ന് പറയുകയുണ്ടായി. പണക്കാർ മുഴുവൻ പ്രതിഫലവും വാങ്ങുന്നു. ഞങ്ങൾ നമസ്‌കരിക്കുന്നത് പോലെ അവരും നമസ്‌കരിക്കുകയും, നോമ്പുപിടിക്കുന്നത് പോലെ അവരും നോമ്പ് പിടിക്കുകയും ചെയ്യുന്നതോടൊപ്പം അവരുടെ സമ്പത്ത് കൊണ്ട് ധർമ്മം ചെയ്യുന്നു. അപ്പോൾ നബി(സ) ചോദിക്കുകയുണ്ടായി നിങ്ങൾക്കും ധർമ്മം ചെയ്യുവാൻ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട് . എല്ലാ തക് ബീറുകളും, തസ് ബീഹുകളും, തഹ്മീദുകളും, തഹ്‌ലീലുകളും സ്വദഖയാകുന്നു. നന്മ കൽപിക്കലും, തിന്മ വിരോധിക്കലും സ്വദഖയാണ്. നിങ്ങളുടെ ഇണചേരലിൽ പോലും അല്ലാഹു പ്രതിഫലം നിശ്ചയിച്ചിരിക്കുന്നു. അപ്പോൾ ചോദിക്കുകയുണ്ടായി: പ്രവാചകരെ, ഞങ്ങളുടെ വികാര പൂരണത്തിൽ പോലും പ്രതിഫലമോ?. നബി(സ) പറയുകയുണ്ടായി: അതെ, അയാൾ അത് തിന്മയിലൂടെയാണ്നിവർത്തിക്കുന്നതെങ്കിൽ പാപമുണ്ടാകില്ലേ?. അതുപോലെയാണ്അനുവദനീയ നിലയിൽ അത് ചെയ്യുമ്പോൾ പ്രതിഫലം ലഭിക്കുന്നത്. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 15: അദ്കാറുകൾ. Bookmark the permalink.