കിടന്നും നിന്നും ഇരുന്നും, ചെറിയ, വലിയ അശുദ്ധി, ആർത്തവം എന്നീ ഘട്ടങ്ങളിലും അല്ലാഹുവിനെ സ്മരിക്കൽ

അല്ലാഹു പറഞ്ഞു:
(തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് . നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. (ആലു ഇംറാൻ 190,191)

819  ആയിശ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിച്ചിരുന്നു. (മുസ്‌ലിം)

820  ഇബ്‌നുഅബ്ബാസി(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങളിലൊരാൾ ഭാര്യയുടെ അടുത്ത് ചെന്നപ്പോൾ ഇപ്രകാരം പ്രർത്ഥിച്ചു: അല്ലാഹുവിന്റെ നാമത്തിൽ അല്ലാഹുവേ ഞങ്ങളിൽ നിന്ന് പിശാചിനെ നീ അകറ്റേണമേ. ഞങ്ങൾക്ക് നീ പ്രദാനം ചെയ്യുന്ന സന്താനത്തിൽ നിന്നും പിശാചിനെ നീ അകറ്റേണമേ. എന്നിട്ടവർക്ക് സന്താനം ജനിച്ചാൽ പിശാചിന് അവനെ ശല്യപ്പെടുത്തുവാൻ കഴിയുകയില്ല. ( മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 15: അദ്കാറുകൾ. Bookmark the permalink.