സ്വലാത്തിന്റെ സവിശേഷതയും പ്രാധാന്യവും

അല്ലാഹു പറയുന്നു:

(നിശ്ചയം അല്ലാഹു നബി(സ)യുടെ മേൽ അനുഗ്രഹം വർഷിക്കുന്നു. മലക്കുകൾ (അദ്ദേഹത്തിനുവേണ്ടി) പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും ആ നബി(സ)യുടെ പേരിൽ സ്വലാത്തും സലാമും ചൊല്ലുക. (അഹ്‌സാബ് : 56)

793. അബ്ദുല്ല ഇബനുഅംറ് ബ്‌നുൽആസ്(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.: എന്റെ പേരിൽ വല്ലവനും സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവനെ പത്ത് പ്രാവശ്യം അനുഗ്രഹിക്കും  (മുസ്‌ലിം)

794  ഔസ്(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:നിങ്ങളുടെ ദിവസങ്ങളിലുത്തമം വെള്ളിയാഴ്ച ദിവസമാണ്. അതുകൊണ്ട് നിങ്ങളാ ദിവസത്തിൽ എന്റെ  പേരിൽ ധാരാളം സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്റെ മുമ്പിൽ വെളിവാക്കപ്പെടും സഹാബാക്കൾ ചോദിച്ചു. പ്രവാചകരേ അങ്ങ് മണ്ണായിപ്പോയിരിക്കെ. ഞങ്ങളുടെ സ്വലാത്ത് അങ്ങേക്ക് എങ്ങനെ വെളിവാക്കപ്പെടും.റാവി പറയുന്നു. അവരതിന് ബലീത്ത് (ദ്രവിക്കുക) എന്നണ്ടാണ് വ്യഖ്യാനിച്ചിട്ടുള്ളത്. അവിടുന്ന് മറുപടി പറഞ്ഞു. നിശ്ചയം അല്ലാഹു നബിമാരുടെ ശരീരങ്ങൾ ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. (അബൂദാവൂദ് )

795  അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:എന്നെപ്പറ്റി പറയപ്പെടുകയും അനന്തരം എന്റെ  പേരിൽ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവന്റെ  മൂക്ക് മണ്ണോട് ചേരട്ടെ. (തിർമുദി)

796  അദ്ദേഹത്തിൽ നിന്ന്: റസൂൽ(സ) പറഞ്ഞു: എന്റെ ഖബർ നിങ്ങൾ ആഘോഷസ്ഥലമാക്കരുത്. മറിച്ച് നിങ്ങളെനിക്ക് സ്വലാത്ത് ചൊല്ലണം. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്കെത്തിക്കപ്പെടും. (അബൂദാവൂദ്)

797  കഅ് ബ്‌നുഉജിറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) ഞങ്ങളുടെ അടുത്ത് വന്നപ്പോൾ ഞങ്ങൾ ചോദിച്ചു. പ്രവാചകരേ അങ്ങേക്ക് എങ്ങനെ സലാം ചൊല്ലണമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ എങ്ങിനെയാ ണ്അങ്ങേക്ക് സ്വലാത്ത് ചൊല്ലേണ്ടത്? അദ്ദേഹം പറഞ്ഞു.നിങ്ങൾ ഇപ്രകാരം പറയൂ.

”അല്ലാഹുവേ ഇബ്രാഹീം(അ) കുടും ത്തിന് അനുഗ്രഹിച്ചത് പോല മുഹമ്മദിനും കുടുംത്തിനും നീ അനുഗ്രഹിക്കണമേ. നീ സ്തുത്യർഹനും ഉന്നതനുമാകുന്നു”.(മുത്തഫഖുൻ അലൈഹി )

798  അബൂഹുമൈദി(റ) ൽനിന്ന് നിവേദനം: ആളുകൾ ചോദിച്ചു: പ്രവാചകരേ അങ്ങേക്ക് ഞങ്ങളെങ്ങനെ സ്വലാത്ത് ചെല്ലണം? അവിടുന്നരുളി: നിങ്ങൾ പറയണം:അല്ലാഹുവേ ഇബ്‌റാഹീം(അ)നെ നീ അനുഗ്രഹിച്ച വിധത്തിൽ മുഹമ്മദ്‌(സ)നെയും ഭാര്യമാരേയും സന്താനങ്ങളെയും നീ അനുഗ്രഹിക്കുകയും ഇബ്‌റാഹീ(അ)മിന് നീ അഭിവ്യദ്ധി നൽകിയത് പോല മുഹമ്മദ്‌(സ)നെയും ഭാര്യമാർക്കും സന്താനങ്ങൾക്കും നീ അഭിവ്യദ്ധി നൽകുകയും ചെയ്യേണമേ. നിശ്ചയം നീ സ്തുത്യർഹനും മഹാനുമാണ്. (മുത്തഫഖുൻ അലൈഹി )

This entry was posted in അദ്ധ്യായം 14 : നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ. Bookmark the permalink.