അല്ലാഹുവിന് ശുക്ർ ചെയ്യൽ നിർബന്ധം

അല്ലാഹു പറയുന്നു:

(നിങ്ങളെന്നെ അനുസരിച്ച്‌കൊണ്ട്)നിങ്ങളെന്നെ ഓർക്കണം. എങ്കിൽ ഞാൻ നിങ്ങളെയും ഓർക്കും എനിക്ക് നിങ്ങൾ നന്ദി പ്രകടിപ്പിക്കൂ.എന്നോട് നിങ്ങൾ നന്ദികേടു പ്രവർത്തിക്കരുത്. (ബഖറ: 152)

(നിങ്ങൾ നന്ദി പ്രകടിപ്പിച്ചാൽ നിങ്ങൾക്ക് ഞാൻ അനുഗ്രഹങ്ങൾ വദ്ധിപ്പിക്കും. (ഇബ്‌റാഹീം: 7)

(സർവ്വ സ്തുതിയും അല്ലാഹുവിനാണെന്ന് നീ പറയൂ.(ഇസ്‌റാഅ്: 111)

(അവരുടെ (സ്വർഗ്ഗവാസികളുടെ) അവസാനവാക്ക് സർവ്വസ്തുതിയും സർവ്വലോകസംരക്ഷകനായ അല്ലാഹുവിനാകുന്നു. (യൂനുസ് 10)

791. അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: അല്ലാഹുവിന്റെ ഹംദ് കൊണ്ട് തുടങ്ങാത്തതെല്ലാം മുറിഞ്ഞു പോയതാണ് (ബർക്കത്തില്ലാത്തതാണ്) (അബൂദാവൂദ്)

792. അബൂമൂസൽ അശ്അരീ (റ)വിൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ഒരു ദാസന്റെ  സന്താനം മരണപ്പെട്ടാൽ മലക്കുകളോട് അല്ലാഹു ചോദിക്കും, മലക്കുകളേ, നിങ്ങൾ ഇന്ന ദാസന്റെ  സന്താനത്തിന്റെ ആത്മാവിനെ പിടിച്ചല്ലോ, അപ്പോൾ എന്താണ് ആദാസന്റെ പ്രതികരണം? അവർ പറയും. അദ്ദേഹം നിന്നെ സ്തുതിക്കുകയും പശ്ചാതപിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറയും. അവന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു ഹംദിന്റെ(കീർത്തനം)ഭവനം ഉണ്ടാക്കിക്കൊടുക്കുക. (തിർമുദി )

92. അനസ്(റ) നിവേദനം: അല്ലാഹുവിന്റെ തിരുദൂതൻ(സ) പ്രവചിച്ചു: നിശ്ചയം ഒരു ദാസൻ ഒരു ഭക്ഷണം കഴിച്ചിട്ട് അതിന്റെ പേരിൽ അല്ലാഹുവിനെ സ്തുതിക്കുകയോ ഒരു പാനീയം കുടിച്ച്‌ അതിന്റെ പേരിൽ അല്ലാഹുവിനെ സ്തുതിക്കുകയോ ചെയ്യുന്നത് അല്ലാഹുവിന്ന് ഏറെ തൃപ്തിയുള്ള കാര്യമാണ്. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 13 : അല്ലാഹുവിനെ സ്തുതിക്കലും അവന് നന്ദി പ്രകടിപ്പിക്കലും. Bookmark the permalink.