വിദ്യ അഭ്യസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന്റെ സവിശേഷത

അല്ലാഹു പറയുന്നു:

(നീ പ്രാർത്ഥിക്കൂ. എന്റെ  നാഥാ നീ എനിക്ക് അറിവ് വർദ്ധിപ്പിച്ച് തരണേ. (ത്വാഹ 14)

(നീ പറയൂ! വിവരമുള്ളവനും വിവരമില്ലാത്തവനും സമമാകുമോ? (ഒരിക്കലും സമമാകുകയില്ല.) സുമർ: 19

(നിങ്ങളിൽനിന്നുള്ള സത്യവിശ്വസികളെയും പണ്ഡിതൻമാരേയും വിവിധ പദവികളിലേക്ക് അല്ലാഹു ഉയർത്തും. (ഫാതിർ: 28)

അവന്റെ  അടിമകളിൽ നിന്ന് പണ്ഡിതന്മാർ മാത്രമാണ് അല്ലാഹുവിനെ ഭയപ്പെടുന്നത്. (ഫാതിർ: 28)

782. മുആവിയ(റ)ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:അല്ലാഹു വല്ലവനും നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവനെ ദീനിൽ പാണ്ഡി ത്യമുള്ളവനാക്കിതീർക്കും. (മുത്തഫഖുൻ അലൈഹി )

783. അബ്ദുല്ല ഇബ്‌നുഅംറ് ബ്‌നുൽആസ്(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പഖ്യാപിച്ചു: ഒരു ആയത്തെങ്കിലും എന്നിൽ നിന്ന് നിങ്ങൾ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുവീൻ. ഇസ്രായീല്യരിൽ നിന്ന് നിങ്ങൾ റിപ്പോർട്ട് ചെയ്ത്‌കൊള്ളുക അതിൽ കുറ്റമില്ല. എന്റെ പേരിൽ മനപൂർവ്വം കളവ് പറയുന്നവനാരോ, അവൻ തന്റെ ഇരിപ്പിടം നരകത്തിൽ ഒരുക്കികൊള്ളട്ടെ. (ബുഖാരി)

784. അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ആരെങ്കിലും വിജ്ഞാനം തേടി പുറപ്പെടുന്നുവെങ്കിൽ അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം എളുപ്പമാക്കി കൊടുക്കുന്നതാണ്. (മുസ്‌ലിം)

785. അബൂഹുറൈറ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ആദമിന്റെ  മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്നു കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്ന താണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം)

786. അബൂഉമാമ(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:ഭക്തനേക്കാൾ പണ്ഡിതന്റെ മഹത്വം നിങ്ങളിൽ താഴ്ന്നവരേക്കാൾ എനിക്കുള്ള മാഹാത്മ്യം പോലയാണ്, എന്നിട്ട് റസൂൽ(സ) പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ മലക്കുകളും ആകാശ ഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവുംകൂടി ജനങ്ങൾക്ക് നൻമ പഠിപ്പിച്ച് കൊടുക്കുന്നവർക്ക് വേണ്ടി പ്രർത്ഥിക്കുന്നതാണ്. (തുർമുദി)

787. ഇബ്‌നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. നമ്മുടെ പക്കൽനിന്ന് വല്ലതും കേട്ടു പഠിക്കുകയും കേട്ടത് പോലതന്നെ പ്രബോധനം ചെയ്യുകയും ചെയ്ത വ്യക്തിയെ അല്ലാഹു പ്രകാശിപ്പിക്കട്ടെ. (അനുഗ്രഹിക്കട്ടെ)എത്ര മുബല്ലഗാണ് (പഠിച്ചവരിൽ നിന്ന് കേട്ട് മനസിലാക്കിയവൻ) നേരിൽകേട്ട് മനസിലാക്കിയവരേക്കാൾ നന്നായി പഠിച്ചിട്ടുള്ളത്. (തിർമുദി )

788. അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:ആരോടെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ചു ചോദിക്കപ്പെട്ടു. എന്നിട്ടവനത് മറച്ചുവെച്ചു. എങ്കിൽ അന്ത്യദിനത്തിൽ അവന് തീയാലുള്ള കടിഞ്ഞാണിടപ്പെടും. (അബൂദാവൂദ്)

789. അദ്ദേഹത്തിൽ നിന്ന് റസൂൽ(സ) അരുൾ ചെയ്തു: അല്ലാഹുവിന്റെ  പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു, അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ച്‌ കൊണ്ട് മാത്രമാണുതാനും. എങ്കിൽ അന്ത്യദിനത്തിൽ അവന് സ്വർഗ്ഗത്തിന്റെ  വാസനപോലും എത്തിക്കുകയില്ല.(അഥവാ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.) (അബൂദാവൂദ്)

790. അബ്ദുല്ല ഇബനുഅംറ് ബ്‌നുൽആസ്(റ) വിൽനിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: അല്ലാഹു വിജ്ഞാനത്തെ ഒറ്റയടിക്ക് മനുഷ്യനിൽനിന്ന് എടുത്തുകളയുകയില്ല. പിന്നെയൊ പണ്ഢിതൻമാരുടെ മരണം മുഖേനയാണ്ജ്ഞാനത്തെ അവൻ എടുത്തുകളയുന്നത്. അവസാനം ഒരു പണ്ഡിതനും അവശേഷിക്കാത്ത കാലം വരുമ്പോൾ ചില മൂഢന്മാരെ മനുഷ്യർ നേതാക്കളാക്കിവെക്കും. എന്നിട്ട് മതനടപടികളെ സംബന്ധിച്ച് അവരോട് ചോദിക്കപ്പെടും യാതൊരു വിവരവുമില്ലാതെ അവരതാ മറുപടി നല്കുന്നു. തദ്വാരാ അവർ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്യുന്നു. (മുത്തഫഖുൻ അലൈഹി )

120. അബൂഹുറൈറ (റ)വിൽ നിന്ന്: റസൂൽ (സ) പ്രസ്താവിച്ചു: നല്ലമാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് അതിനെ അനുഗമിച്ച് പ്രവർത്തിച്ചവനുള്ള തുല്യ പ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരികയില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അതിനെ അനുകരിച്ചവന്റെ  തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അത് കൊണ്ട് അവരുടെ പാപങ്ങൾ ഒരു കുറവും വരുന്നില്ല. (മുസ്‌ലിം)

331. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: രണ്ട് കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാൾക്ക് അല്ലാഹു വിജ്ഞാനം നൽകി. അയാൾ അതുമായി ആളുകൾക്കിടയിൽ വിധി നടത്തുന്നു. മറ്റൊരാൾക്ക് അല്ലാഹു ധനം നൽകി. അയാൾ അത് സൻമാർഗ്ഗത്തിൽ ചെലവ് ചെയ്യുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 12 : വിദ്യഭ്യാസം. Bookmark the permalink.