741. ഇബ്നുഉമർ(റ) വിൽനിന്ന് നിവേദനം: റമദാനിലെ അവസാനത്തെ പത്തിൽ നബി (സ)ഇഅ്ത്തികാഫ് ഇരിക്കാറുണ്ടാ യിരുന്നു.(മുത്തഫഖുൻ അലൈഹി)
742. ആയിശ(റ) വിൽനിന്ന് നിവേദനം: നബി (സ)മരണം വരെ റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടാ യിരുന്നു. അദ്ദേഹത്തിന്റെ വിയോഗാനന്തരം പത്നിമാരും അത് അനുഷ്ഠിച്ചു പോന്നു. ( മുത്തഫഖുൻ അലൈഹി)