അല്ലാഹു പറയുന്നു. (ജുമുഅഃ) നമസ്‌കാരം നിർവവ്വഹിക്കപ്പെട്ടാൽ നിങ്ങൾ ഭൂമിയിൽ വ്യാപിക്കുകയും അല്ലാഹുവിന്റെ ഔദാര്യം തേടുകയും ധാരാളമായി അല്ലാഹുവിനെ ധ്യാനിക്കുകയും ചെയ്യുക. നിങ്ങൾ വിജയികളായേക്കാം. (ജുമുഅ :10)
678. അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: സൂര്യനുദിക്കുന്ന ദിവസങ്ങളിൽവെച്ച് ഏറ്റവും ശ്രഷ്ടമായത് ജുമുഅ ദിവസമാകുന്നു. ആദം നബി(അ)സ്രഷ്ടിക്കപ്പെട്ടതും സ്വർഗ്ഗത്തിൽ പ്രവേശനം നൽകപ്പെട്ടതും അതിൽനിന്ന് പുറത്താക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്‌ലിം)
679. അദ്ദേഹത്തിൽനിന്നും ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: മിമ്പറിന്റെ പടികളിൽ നിന്നുക്കൊണ്ട് നബി(സ)പറയുന്നത് അവരിരുവരും കേട്ടു. ജുമുഅനമസ്‌കാരം ഉപേക്ഷിക്കുന്നവർ ആ പ്രവർത്തിയിൽനിന്ന്
വിരമിച്ച് കൊളളട്ടെ. അല്ലാത്തപക്ഷം അവരുടെ ഹൃദയങ്ങളിൽ അല്ലാഹു മുദ്രവെച്ചുകളയും പിന്നീട് അശ്രദ്ധരുടെ കൂട്ടത്തിലാണ് അവരകപ്പെടുക. (മുസ്‌ലിം)
680. അബൂസഈദ്(റ)നിന്ന് നിവേദനം: റസൂൽ(സ)പറഞ്ഞു: ജുമുഅ നമസ്‌കാരത്തിനുവേണ്ടി കുളിക്കൽ പ്രായപൂർത്തിയെത്തിയ എല്ലാവരുടെയും കടമയാണ്. (മുത്തഫഖുൻ അലൈഹി).
681. സൽമാൻ(റ) നിന്ന് നിവേദനം: റസൂൽ(റ) പറഞ്ഞു: ജുമുഅ ദിവസം ആരെങ്കിലും കുളിച്ച് (മീശ വെട്ടുക, നഖം മുറിക്കുക, വസ്ത്രം അലക്കുക തുടങ്ങി) കഴിയുന്നത്ര ശുചീകരിച്ചുകൊണ്ട് എണ്ണ തേക്കുകയോ തന്റെ ഭവനത്തിലെ സുഗന്ധം പൂശുകയോ ചെയ്തു, അനന്തരം ജുമുഅ നമസ്‌കാരത്തിന് പുറപ്പെട്ടു, രണ്ടാളുകൾക്കിടയിൽ (കവച്ചുവെച്ചുകൊണ്ട്) വേർപെടുത്തിയതുമില്ല, സാധിക്കുന്നത്ര അവൻ നമസ്‌ക
രിച്ചു, ഇമാം ഖുത്തുബ നിർവ്വഹിച്ചപ്പോൾ നിശ്ശബ്ദത പാലിച്ചു, എങ്കിൽ തന്റെ ആ ദിവസത്തിലേയും (കഴിഞ്ഞതോ വരുന്നതോ ആയ) മറ്റൊരു ജുമുഅയുടെയും ഇടയിലുളള ചെറുപാപങ്ങൾ പൊറുക്കപ്പെ
ടുന്നതാണ്. (ബുഖാരി)
682 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: ജുമുഅ ദിവസം വല്ലവനും ജനാബത്ത് കുളിക്കും പോലെ കുളിച്ചു. അനന്തരം അവൻ നേരത്തെ പളളിയിലേക്ക് പുറപ്പെട്ടു. എന്നാൽ അവൻ
ഒരു ഒട്ടകം അറുത്ത് ദാനം ചെയ്തവനെപ്പോലയാണ്. രണ്ടാമത്തെ മണി ക്കൂറിലാണ് ഒരുവൻ ജുമുഅക്ക് പോയതെങ്കിൽ അവനൊരു പശുവിനെ ബലി ചെയ്തവന് തുല്യനാണ്. മൂന്നാമത്തെ മണിക്കൂറിലാണ് ഒരുവൻ
പോയതെങ്കിൽ കൊമ്പുളള ഒരു മുട്ടനാടിനെ അറുത്ത് ദാനം ചെയ്തവന് തുല്യനാണ്. നാലാമത്തെ മണിക്കൂറിലാണ് ഒരുവൻ പോയതെങ്കിൽ ഒരു കോഴിയെ അറുത്ത് ദാനം ചെയ്തവന് തുല്യനാണ്. അഞ്ചാമത്തെ
മണിക്കൂറിലാണ് വല്ലവനും പോയതെങ്കിൽ ഒരു കോഴിമുട്ട ദാനം ചെയ്തവന് തുല്യനാണ്. അങ്ങനെ ഇമാം പള്ളിയിലേക്ക് പുറപ്പെട്ട് കഴിഞ്ഞാൽ ഖുത്തുബ കേൾക്കാൻവേണ്ടി മലക്കുകൾ അവിടെ ഹാജറാകും.
(മുത്തഫഖുൻ അലൈഹി).
683 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) വെള്ളിയാഴ്ച ദിവസത്തെ സംബന്ധിച്ച് പ്രശംസിച്ച് പറയുകയുണ്ടായി. ദിവസത്തിൽ ഒരു സമയമുണ്ട് തന്റെ ആവശ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച് നമസ്‌ക
രിച്ചുകൊണ്ടിരിക്കെ മുസ്‌ലിമായ ഒരടിമ ആ സമയം പ്രാർത്ഥിച്ചാൽ അവന്റെ ആവശ്യം അല്ലാഹു നിറവേറ്റികൊടുക്കുക തന്നെ ചെയ്യും. അത് വളരെ കുറഞ്ഞ സമയമാണെന്ന് നബി(സ)കൈകൊണ്ട് ആംഗ്യം കാണി
ച്ചു. (മുത്തഫഖുൻ അലൈഹി).
684 ഔസ്ൽ(റ) നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങളുടെ ഏറ്റവും പ്രധാന്യമുളള ദിവസങ്ങളിൽപെട്ടതാണ് ജുമുഅ ദിവസം. അതുകൊണ്ട് അന്നേ ദിവസം നിങ്ങൾ എന്റെ പേരിൽ സ്വലാത്ത് ചൊല്ലു
ക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്റെ അടുക്കൽ വെളിവാക്കപ്പെടും. (അൂദാവൂദ്)
83. അദ്ദേഹത്തിൽനിന്നും നിവേദനം: നബി(സ) പറയുകയുണ്ടായി: ആരെങ്കിലും വെള്ളിയാഴ്ച കുളിച്ച് പള്ളിയിലെത്തുകയും മൗനം പാലിക്കുകയും ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ ആ വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച വരെയുള്ള അയാളുടെ പാപങ്ങളും അധികമായി മൂന്ന് ദിവസങ്ങളിലെ പാപങ്ങളും പൊറുക്കപ്പെടും. എന്നാൽ ചരലുകൾ തടവികൊണ്ടിരിക്കുന്നവൻ പ്രതിഫലം പാഴാക്കിക്കളഞ്ഞു. (മുസ്‌ലിം)