സുബ്ഹിയുടെ രണ്ടു റകഅത്തിന് ശേഷം ചെരിഞ്ഞു കിടക്കുന്നതിനുള്ള പ്രേരണ

661 ആയിശ(റ)ൽ നിന്ന് നിവേദനം: ഇശാഅ്‌നമസ്‌കാരം  കഴിഞ്ഞ് സുബഹി നമസ്‌കാരത്തിൽ പ്രവേശിക്കുന്നതിനിടയിൽ നബി (സ) പതിനൊന്ന് റകഅത്ത് സുന്നത്ത് നമസ്‌കരിച്ചിരുന്നു. എല്ലാ ഈരണ്ട് റകഅ ത്തുകൾക്കിടയിലും അവിടുന്ന് സലാം വിട്ടും. ഒരു റകഅത്ത് കൊണ്ട് ആ നമസ്‌കാരത്തെ ഒറ്റയാക്കും. അങ്ങനെ ബാങ്ക് വിളിക്കുന്നവൻ സുബ്ഹി ബാങ്കിൽ നിന്ന് വിരമിക്കുകയും പ്രഭാതം വ്യക്തമാവുകയും (നമസ്‌കാരസമയം അറിയിക്കാൻ) നബി(സ)അടുത്ത് മുഅദ്ദിൻ ചെല്ലു കയും ചെയ്താൽ അവിടുന്ന് എഴുന്നേറ്റ് ലഘുവായി രണ്ട് റകഅത്ത് നമസ്‌കരിക്കും എന്നിട്ട് ഇഖാമത്ത് കൊടുവാൻവേണ്ടി മുഅദ്ദിൻ വരുന്നത്‌വരെ അവിടുന്ന് വലതുഭാഗത്ത് ചരിഞ്ഞു കിടക്കും. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.