സുബഹിന്റെ സുന്നത്ത് ലഘൂകരിക്കൽ, അതിന്റെ സമയം, പാരായണം ചെയ്യേണ്ടത് എന്ത്?

658 ആയിശ(റ)ൽ നിന്ന് നിവേദനം: നബി(സ) സുബഹിന്റെ രണ്ടു റകഅത്തു നമസ്‌കാരത്തിൽ ഫാതിഹ ഓതിയോ എന്ന് തോന്നാവുന്ന വിധം ലഘുവാക്കാറുണ്ടായിരുന്നു. ( മുത്തഫഖുൻ അലൈഹി )

659 ഹഫ്‌സൽ (റ)നിന്ന് നിവേദനം: ബാങ്ക് കൊടുക്കുന്നവൻ സുബഹിബാങ്ക് കൊടുക്കുകയും പ്രഭാതം നല്ല പോലെ പൊട്ടിവിടരുകയും ചെയ്താൽ ലഘൂകരിച്ചുകൊണ്ടായിരുന്നു സുബഹിന്റെ രണ്ട് റകഅത്ത് റസൂൽനമസ്‌കരിച്ചിരുന്നത്. (മുസ്‌ലിം)

660 അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: ഫജറിന്റെ രണ്ടു റകത്തിൽ ഖുൽയാഅയ്യുഹൽ കാഫിറൂൻ, ഖുൽഹുവല്ലാഹു അഹദ്, എന്നീ രണ്ട് സൂറത്തുകൾ നബി(സ) ഓതാറുണ്ടാ യുരുന്നു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.