662 ആയിശ(റ)ൽ നിന്ന് നിവേദനം: നബി(സ)എന്റെ വീട്ടിൽ വെച്ച് ളുഹറിന്റെ മുമ്പ് നാലു റകഅത്ത് നമസ്‌കരിച്ചിരുന്നു. പിന്നീട് അവിടുന്ന് പുറത്തുപോയി ജനങ്ങൾക്ക് ഇമാമായി നമസ്‌കരിക്കും. അതിനുശേഷം വീട്ടിൽ മടങ്ങിവന്ന് രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കരിക്കാറുണ്ട്. അപ്രകാരം തന്നെ അവിടുന്ന് മഗ്‌രിബിനു ഇമാമായി നമസ്‌കരിച്ച ശേഷം എന്റെ വീട്ടിൽ തിരിച്ച് വന്ന് രണ്ട് റകഅത്ത് നമസ്‌കരിക്കും.ജനങ്ങൾക്ക് ഇമാമായി ഇശാ നമസ്‌കരിച്ചശേഷവും വീട്ടിൽവന്ന് രണ്ട് റകഅത്ത് നമസ്‌കരിച്ചിരുന്നു. (മുസ്‌ലിം)
654 ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ (സ) യൊന്നിച്ച് ളുഹറിനു മുമ്പ് രണ്ടും അതിനു ശേഷം രണ്ടും ജുമുഅക്കുശേഷം രണ്ടും മഗ്‌രിബിനുശേഷം രണ്ടും ഇശാക്കുശേഷം രണ്ടും റക്അത്തുകൾ ഞാൻ നമസ്‌കരിച്ചു. (മുത്തഫഖുൻ അലൈഹി)