ഫറള് നമസ്‌കാരത്തോടനുബന്ധിച്ച റവാത്തിബായ സുന്നത്തുകൾ

653 ഉമ്മുഹബീബ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. എല്ലാ ദിവസവും ഫർളിന് പുറമെ പന്ത്രണ്ടു റകഅത്ത് സുന്നത്ത് നമസ്‌കരിക്കുന്ന ഒരോ മുസ്‌ലിമിന്നും അല്ലാഹു സ്വർഗ്ഗത്തിൽ ഒരു ഭവനമുണ്ടാക്കാതിരിക്കുകയില്ല (മുസ്‌ലിം)

654 ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ(സ) യൊന്നിച്ച് ളുഹറിനു മുമ്പ് രണ്ടു അതിനു ശേഷം രണ്ടും ജുമുഅക്കുശേഷം രണ്ടും മഗ്‌രിബിനുശേഷം രണ്ടും ഇശാക്കുശേഷം രണ്ടും റക്അത്തുകൾ ഞാൻ നമസ്‌കരിച്ചു. (മുത്തഫഖുൻ അലൈഹി)

655 അബ്ദുല്ല ബ്‌നുമഗ്ഫ(റ)ൽനിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: എല്ലാ രണ്ട് ബാങ്കിന്റെയും (ബാങ്കിന്റെയും ഇഖാമത്തിന്റെയും) ഇടയിൽ സുന്നത്ത് നമസ്‌കരമുണ്ട് . എല്ലാ രണ്ട് ബാങ്കിന്റെയും (ബാങ്കിന്റെയും ഇഖാമത്തിന്റെയും) ഇടയിൽ സുന്നത്ത് നമസ്‌കരമുണ്ട് . മൂന്നാം പ്രാവശ്യം ഇഷ്ടമുളളവനാണ് എന്നു പറഞ്ഞു (മുത്തഫഖുൻ അലൈഹി.)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.