647 ജാബിർ(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു: മലക്കുകൾ റബ്ബിന്റെ അടുക്കൽ അണിയായ് നിൽക്കുംപോലെ നമസ്‌കാരത്തിൽ നിങ്ങൾക്കും അണിയായ് നിന്നുകൂടെ? ഞങ്ങൾ ചോദിച്ചു പ്രവാചകരേ! മലക്കുകൾ റബ്ബിന്റെ അടുത്ത് എങ്ങനെയാണ്അണിയായ് നിൽക്കുന്നത്? അവിടുന്ന് പറഞ്ഞു: ആദ്യമാദ്യം അണികളെ അവർ പൂർത്തീകരിക്കും. അണികളെ അവർ നേരെയാക്കുകയും ചെയ്യും. (മുസ്‌ലിം)
648 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളിൽ ആദ്യത്തെതാണുത്തമം. അവസാനത്തേത് മോശമാകുന്നു. സ്ത്രീകളുടെ അണികളിൽ അവസാനത്തേതാണുത്തമം. ആദ്യത്തേത് മോശമാകുന്നു. (മുസ്‌ലിം)
649 അനസ്(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: (നമസ്‌കാരത്തിൽ) അണികളെ നിങ്ങൾ ശരിയാക്കണം(മടമ്പുകാൽ ഒപ്പിച്ചു നിർത്തണം) അണികളെ ശരിയാക്കൽ നമസ്‌കാരത്തിന്റെ പൂർണ്ണതയിൽ പെട്ടതണ്ടാണ് (മുത്തഫഖുൻ അലൈഹി) ബുഖാരിയുടെ മറ്റൊരു റിപ്പോർട്ടിൽ സ്വഫുകൾ ശരിയാക്കുക എന്നത് നമസ്‌കാരം കൃത്യമായി നിർവ്വഹിക്കുന്നതിന്റെ ഭാഗമത്രെ എന്നുകൂടിയു്
650 നുഅ്മാൻബ്‌നുബഷീർ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അമ്പുകൾ ശരിയാക്കുന്ന പോലെ ഞങ്ങളുടെ സ്വഫ്ഫുകളെ ശരിയാക്കിയിരുന്നു. ഇക്കാര്യം ഞങ്ങൾ നല്ലവണ്ണം ഗ്രഹിച്ചതായി അവിടുത്തേക്ക് ബോധ്യം വരുന്നതുവരെ അവിടുന്നിത് തുടർന്നു കൊണ്ടിരുന്നു. പിന്നീടൊരിക്കൽ നബി(സ)നമസ്‌കരിക്കാൻ വേണ്ടി എഴുന്നേറ്റ് നിന്ന് തക് ബീർ ചൊല്ലാനടുത്തപ്പോൾ സ്വഫ്ഫിൽ നിന്ന് നെഞ്ചുന്തിനിൽക്കുന്ന ഒരാളെ അവിടുന്ന് കാണുകയുണ്ടായി. ഉടനെ പറഞ്ഞു: അല്ലാഹുവിന്റെ അടിമകളേ, നിങ്ങൾ അണികളെ ശരിയാക്കണം അല്ലെങ്കിൽ നിങ്ങളുടെ മുഖങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയുണ്ടാക്കും. (മുസ്‌ലിം)
651 ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ അണി ശരിയാക്കുകയും ചുമലുകൾ നേരയാക്കുകയും വിടവുകൾ അടക്കുകയും നിങ്ങളുടെ സഹോദരന്മാരുടെ കൈക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്യുക. പിശാചിന് നിങ്ങൾ വിടവുകളുപേക്ഷിച്ചിടരുത്. അണി ചേർക്കുന്നവനെ അല്ലാഹു ചേർക്കുകയും അണി മുറിക്കുന്നവനെ അല്ലാഹു മുറിക്കുകയും ചെയ്യട്ടെ. (അബൂദാവൂദ്)
652 അനസ്(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ ആദ്യത്തെ സ്വഫുകൾ ഓരോന്നും പൂർത്തിയാക്കുക, അപൂർണമായതു ണ്ടെങ്കിൽ അത് അവസാനത്തേതായിരിക്കട്ടെ (അബൂദാവൂദ്)
619 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: ”ബാങ്കിലും നമസ്‌കാരത്തിന്റെ ആദ്യ സ്വഫിലുമുള്ള മഹത്വം ജനങ്ങൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ അത് ലഭിക്കുവാനായി നറുക്കെടുപ്പല്ലാത്ത മറ്റ് മാർഗ്ഗങ്ങളൊന്നും അവർ കെത്തുന്ന തുമല്ലെങ്കിൽ അവർ അതിനായി നറുക്കിടുക തന്നെ ചെയ്യുമായിരുന്നു”. അപ്രകാരം തന്നെ ളുഹർ ആദ്യം നമസ്‌കരിക്കുന്നതു കൊണ്ടുള്ള പ്രാധാന്യം അവർ അറിഞ്ഞാൽ അതിനായി അവർ മുൻകടക്കുമായിരുന്നു. ഇശാ നമസ്‌കാരത്തിന്റേയും സുബഹ് നമസ്‌കാരത്തിന്റേയും ശ്രേഷ്ഠത അവർ അറിഞ്ഞാൽ മുട്ടുകുത്തി ഞെരങ്ങിക്കൊണ്ടാണെങ്കിലും അവർ അതിൽ പങ്കെടുക്കുമായിരുന്നു. (മുത്തഫഖുൻ അലൈഹി).