സുബഹ്, ഇശാ നമസ്‌കാരങ്ങളുടെ ജമാ അത്തിൽ പങ്കെടുക്കാനുള്ള പ്രേരണ

641 ഉസ്മാൻബ്‌നു അഫാൻ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . ”ആരെങ്കിലും ഇശാനമസ്‌കാരം സംഘടിതമായി നിർവ്വഹിച്ചാൽ രാത്രി പകുതിവരെ നമസ്‌കരിച്ചപോലെയാണ്. ആരെങ്കിലും സുബഹ്‌നമസ്‌കാരം സംഘടിതമായി നിർവ്വഹിച്ചാൽ രാത്രി മുഴുവനും നമസ്‌കരിച്ചപോലെയാണ്” .(മുസ്‌ലിം)

642 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറഞ്ഞു: സുബഹിയും ഇശാഉം ജമാഅത്തായി നിർവ്വഹിക്കുന്നതിനേക്കാൾ കപടവിശ്വാസികൾക്ക് ഭാരമേറിയ മറ്റൊരു നമസ്‌കാരവുമില്ല. അതു രണ്ടിലുമുള്ള പ്രതിഫലം അവർ അറിഞ്ഞിരുന്നുവെങ്കിൽ ഇഴഞ്ഞു കൊണ്ടാണെങ്കിലും അവർ അതിൽ പങ്കെടുക്കുമായിരുന്നു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.