635 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്ത് നമസ്‌കാരത്തിനായി പ്രതീക്ഷിച്ചിരിക്കുന്നേടത്തോളം സമയവും നിങ്ങൾ നമസ്‌കാരത്തിലായിരിക്കും. കാരണം സ്വന്തം വീട്ടുകാരിലേക്ക് നിങ്ങൾ തിരിച്ചു പോകുന്നതിനു നിങ്ങൾക്ക് തടസ്സമായത് നമസ്‌കാരം മാത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല, (മുത്തഫഖുൻ അലൈഹി)
636 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: നിങ്ങൾ വുളു നഷ്ടപ്പെടാത്ത നിലയിൽ നമസ്‌കാരം നിർവ്വഹിച്ചിരിക്കുന്ന സ്ഥലത്തായിരിക്കുമ്പോഴെല്ലാം മലക്കുകൾ നിങ്ങൾക്ക് വേണ്ടി ഇങ്ങിനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കും. ”അല്ലാഹുവേ, അദ്ദേഹത്തിന് നീ കാരുണ്യം ചെയ്യേണമേ, ഇദ്ദേഹത്തിന് നീ പൊറുത്ത് കൊടുക്കേണമേ”, (ബുഖാരി)