വാഹനത്തിൽ കയറുമ്പോഴുള്ള പ്രാർത്ഥന

അല്ലാഹു പറഞ്ഞു: നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള കപ്പലുകളും, കാലികളേയും നിങ്ങൾക്ക് ഏർപ്പെടുത്തിത്തരികയും ചെയ്തവൻ. അവയുടെ പുറത്ത് നിങ്ങൾ ഇരിപ്പുറപ്പിക്കുവാനും എന്നിട്ട് നിങ്ങൾ അവിടെ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാൽ നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം നിങ്ങൾ ഓർമ്മിക്കുവാനും നിങ്ങൾ ഇപ്രകാരം പറയുവാനും വേണ്ടി. ഞങ്ങൾക്കു വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ.
ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലിലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു. (സൂറത്ത് സുഖ്‌റഫ് :12-1 4)

578 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: യാത്രക്ക് വേണ്ടി പുറപ്പെടുന്ന പ്രവാചകൻ(സ) വാഹനത്തിൽ കയറിയാൽ മൂന്ന് പ്രാവശ്യം തക് ബീർ ചൊല്ലുകയും ശേഷം ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടാ യിരുന്നു.

”ഈ വാഹനത്തെ ഞങ്ങൾക്ക് കീഴ്‌പ്പെടുത്തി തന്നവൻ എത്രയോ പരിശുദ്ധനാണ്. ഞങ്ങൾക്ക് അതിനുള്ള കഴിവുണ്ടായിരുന്നില്ല, നിശ്ചയം ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിലേക്ക് മടക്കപ്പെടുന്നവരാണ്. അല്ലാഹുവേ, ഈ യാത്രയിൽ സൂക്ഷ്മതയും പുണ്യവും നീ ഇഷ്ടപ്പടുന്ന പ്രവത്തനത്തെയും ഞങ്ങൾ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ ഈ യാത്ര ഞങ്ങൾക്ക് നീ എളുപ്പമാക്കേണമേ. അതിന്റെ ദൈർഘ്യം നീ കുറക്കേണമേ. ഈ യാത്രയിൽ നീയാണു കൂട്ടുകാരൻ. വീട്ടിലെ പിൻഗാമിയും നീ തന്നെയാണ്. അല്ലാഹുവേ ഈ യാത്രയിലുള്ള ബുദ്ധിമുട്ടിൽ നിന്നും ദുഖ:മുണ്ടാക്കുന്ന കാഴ്ച്ചകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. സ്വന്തക്കാരിലും സമ്പത്തിലും ഞാൻ തിരിച്ചെത്തുമ്പോഴുള്ള ചീത്ത പര്യാവസാനത്തിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. യാത്രയിൽ നിന്ന് മടങ്ങി വന്നാൽ പ്രവാചകൻ(സ) യാത്ര തുടങ്ങിയപ്പോൾ ചൊല്ലിയ പ്രാർത്ഥനയും അതോടൊപ്പം പശ്ചാതാപത്തോടെ (മടങ്ങിവന്നിരിക്കുന്നു.) ഞങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുന്നവരായും അവനെ പ്രകീർത്തിക്കുന്ന വരായും പശ്ചതാപ മനസ്സോടെയിതാ തിരിച്ചെത്തിയിരിക്കുന്നു എന്നു കൂടി ചേർക്കുമായിരുന്നു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ. Bookmark the permalink.