യാത്രയിൽ സുഹൃത്തിനെ സഹായിക്കൽ

576 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)യുദ്ധത്തിനായ് പുറപ്പെടുമ്പോൾ ഇപ്രകാരം പറഞ്ഞിരുന്നു. മുഹാജിറുകളുടേയും അൻസാറുകളുടേയും സമൂഹമെ, നിശ്ചയം നിങ്ങളുടെ സഹോദരൻമാരിൽ സമ്പത്തും കുടുംബവും ഇല്ലാത്തവരുണ്ട്. അതിനാൽ നിങ്ങൾ രണ്ടോ മൂന്നോ ആളുകളെ വീതം നിങ്ങളിലേക്ക് ചേർക്കണം. ഞങ്ങളിൽ ഓരോരുത്തർക്കും ഞങ്ങൾ പരസ്പരം കൈമാറിക്കിട്ടിയിരുന്ന വാഹനമല്ലാതെ ഉണ്ടായിരുന്നില്ല. റിപ്പോർട്ടർ പറയുന്നു. രണ്ടോ മൂന്നോ ആളുകളേ ഞാൻ എന്നിലേക്ക് കൂട്ടുകയുണ്ടായി. എന്റെ ഒട്ടകത്തിൽ അവർക്കള്ള ഊഴം തന്നെ ആയിരുന്നു എനിക്കും ലഭിച്ചിരുന്നത്. (അബൂദാവൂദ്)

577 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ) യാത്രാസംഘത്തിന്റെ പിന്നിലായിരുന്നു നടന്നിരുന്നത്. ദുർബലരെ സഹായിച്ചും തന്റെ വാഹനത്തിൽ കേറ്റുകയും അവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. (അബൂദാവൂദ്)

This entry was posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ. Bookmark the permalink.