കയറ്റം കയറുമ്പോൾ തക്ബീറു ഇറക്കം ഇറങ്ങുമ്പോൾ തസ് ബീഹും ചൊല്ലുകയും പ്രാർത്ഥിക്കുകയും അപ്പോൾ അമിത ശബ്ദം ഉയർത്തൽ വിരോധിക്കപ്പെട്ടിരിക്കുന്നു

579 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ കയറ്റം കയറുമ്പോൾ തക് ബീർ ചൊല്ലുകയും ഇറക്കം ഇറങ്ങുമ്പോൾ തസ് ബീഹ് ചൊല്ലുകയും ചെയ്യാറുണ്ടാ യിരുന്നു. (ബുഖാരി)

580 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) ഹജ്ജോ, ഉംറയോ കഴിഞ്ഞ് തിരിച്ചുവരുന്ന സന്ദർഭങ്ങളിൽ വല്ല പാറയോ ചുരമോ കയറുന്ന സന്ദർഭങ്ങളിൽ മൂന്നു പ്രാവശ്യം തക് ബീർ ചൊല്ലുകയും പിന്നീട് ഇങ്ങിനെ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു:

”അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാസ്തുതിയും അവനാണ്. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. (പശ്ചാതാപത്തോടെ മടങ്ങിവന്നിരിക്കുന്നു.) ഞങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുന്നവരായും അവനെ പ്രകീർത്തിക്കുന്നവരുമായി പശ്ചാതാപമനസ്സോടെയിതാ തിരിച്ചെത്തിയിരിക്കുന്നു. തന്റെ വാഗ് ദാനം അവൻ നിറവേറ്റിയിരിക്കുന്നു. തന്റെ ദാസനെ അവൻ സഹായിച്ചിരിക്കുന്നു. ശത്രുക്കളെ അവൻ തനിച്ച് പരാജയപ്പെടുത്തിയിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)

581 അബൂ മൂസൽശ്അരീ(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. യാത്രയിൽ ഞങ്ങൾ ഏതെങ്കിലും താഴ്‌വരകളിൽ ഇറങ്ങിയാൽ തക് ബീറുകളും ദിക്‌റുകളും ഉറക്കെ ചൊല്ലാറുണ്ടാ യിരുന്നു. അപ്പോൾ നബി(സ)പറഞ്ഞു. മനുഷ്യരേ, നിങ്ങൾ നിങ്ങളോട് കനിവുകാണിക്കുക, നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവൻ ബധിരനോ സ്ഥലത്തില്ലാത്തവനോ അല്ല. തീർച്ചയായും അവൻ ിങ്ങളോടൊപ്പമുള്ളവനും എല്ലാം കേൾക്കുന്ന സമീപസ്ഥനുമാണ്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ. Bookmark the permalink.