യാത്ര, അതിനിടയിൽ ഇറങ്ങിത്താമസിക്കൽ, യാത്രയിലെ ഉറക്കം, വാഹനമായി മൃഗങ്ങളെ ഉപയോഗിക്കുന്നവർ അവയെ പ്രത്യേകം ശ്രദ്ധിക്കലും പരിഗണിക്കലും

572 അബൂഹുറൈറ(റ)വിൽ നിന്നും നിവേദനം: പ്രവാചകൻ(റ) പറഞ്ഞു: തീറ്റയുള്ള സ്ഥലങ്ങളിൽ കൂടി നിങ്ങൾ യാത്രചെയ്യുന്നുവെങ്കിൽ ഒട്ടകത്തിനുള്ള ഭൂമിയിലെ അവകാശങ്ങൾ നിങ്ങൾ അതിന് വകവെച്ചു കൊടുക്കണം. വരണ്ട ഭൂമിയിലൂടെ യാത്ര ചെയ്യുന്നുവെങ്കിൽ ധൃതിയിൽ സഞ്ചരിക്കണം. യാത്രക്കിടയിൽ ഇറങ്ങിത്താമസിക്കുമ്പോൾ വഴിയിൽ നിന്നകന്നിരിക്കണം. കാരണം അത് വന്യമൃഗങ്ങളുടേയും ഇഴജന്തുക്കളുടേയും രാത്രിയിലെ സഞ്ചരമാർഗ്ഗമാണ്. (മുസ്‌ലിം)

573 അനസ്‌(റ)വിൽനിന്നും നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: നിങ്ങൾ രാത്രിയിൽ യാത്രചെയ്യുക, നിശ്ചയം രാത്രി ഭൂമി ചുരുട്ടപ്പെടും” (അബൂദാവൂദ് )

574 സഹ്‌ല് ബ്‌നുഅംറ്(റ) വിൽ നിന്നും നിവേദനം:പ്രവാചകൻ(സ) ഒരിക്കൽ ഒരു ഒട്ടകത്തിന്റെ അരികിലൂടെ നടന്നു പോയി. അതിന്റെ വയറ് ഒട്ടി മുതുകിനോട് ചേർന്നിട്ടുണ്ടായിരുന്നു, അപ്പോൾ അവിടുന്ന് പറഞ്ഞു. മിണ്ടാപ്രാണികളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. യാത്രക്ക് ഉപയോഗിക്കുമ്പോൾ നല്ലനിലയിൽ അവയെ നിങ്ങൾ പരിരക്ഷിക്കണം. ഭക്ഷിക്കുന്നു വെങ്കിലും നല്ലനിലയിൽ അവയെ നിങ്ങൾ ഭക്ഷിക്കുകയും ചെയ്യണം. (അബൂദാവൂദ്)

575 അനസ്‌(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ യാത്രക്കിടയിൽ എവിടെയെങ്കിലും ഇറങ്ങുകയാണെങ്കിൽ ഒട്ടകക്കട്ടിൽ അഴിച്ചുമാറ്റാതെ ഞങ്ങൾ സുന്നത്ത് പോലും നമസ്‌കരിക്കാറുണ്ടാ യിരുന്നില്ല. (അബൂദാവൂദ്) നമസ്‌കാരം നിർവ്വഹിക്കാൻ ഞങ്ങൾക്ക് വലിയതാൽപര്യം ഉണ്ടായിരുന്നുവെങ്കിലും യാത്രവാഹനങ്ങളായ മൃഗങ്ങൾക്ക് ഞങ്ങൾ വിശ്രമ സമയം നൽകിയ ശേഷമേ അത് നിർവ്വഹിക്കാറുള്ളൂ എന്നർത്ഥം.

This entry was posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ. Bookmark the permalink.