യാത്രക്ക് കൂട്ടുകാരുണ്ടാവലും, അവർക്കൊരു അമീറുണ്ടായിരിക്കലും

570 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞിട്ടു്. ഒരാൾ തനിച്ച് രാത്രിയിൽ യാത്രചെയ്യുന്നതു കൊണ്ടുള്ള ഭവിഷ്യത്തുകൾ എനിക്കറിയാവുന്ന പോലെ ജനങ്ങൾ അറിഞ്ഞിരുന്നു വെങ്കിൽ ഒരാളും ഒരിക്കലും രാത്രിയിൽ തനിച്ച് യാത്ര ചെയ്യുന്നതല്ല(ബുഖാരി)

571 അബൂ സഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്നും അബൂ ഹുറൈറ(റ)വിൽ നിന്നും നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: മൂന്ന് ആളുകൾ ഒരു യാത്രക്ക് പുറപ്പെടുകയാണെങ്കിൽ അവരിൽ ഒരാളെ അവർ അമീറായി നിശ്ചയിക്കണം. (അബൂദാവൂദ്)

This entry was posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ. Bookmark the permalink.