വ്യാഴാഴ്ച രാവിലെ യാത്ര പുറപ്പെടലും പ്രഭാത വേളയിൽ പുറപ്പെടലും സുന്നത്ത

568 അബ്‌നുമാലിക്ക് (റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) തബൂക്ക് യുദ്ധത്തിന് പുറപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു, വ്യാഴാഴ്ച യാത്രപുറപ്പെടുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. (മുത്തഫഖുൻ അലൈഹി)

569 സ്വഹാബിയായ സ്വഖ്വുറ്ബ്നുവിദാഅത്തുൽ ഗാംദി(റ)വിൽനിന്ന് നിവേദനം: പ്രവാചകൻ(സ) ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ എന്റെ ജനതക്ക് അവരുടെ പ്രഭാതത്തിൽ നീ അനുഗ്രഹം നൽകേണമേ, അവിടുന്ന് സൈന്യത്തെ നിയോഗിക്കുകയാണെങ്കിൽ പകലിന്റെ ആദ്യസമയത്തായിരുന്നു അയക്കാറുണ്ടാ യിരുന്നത്. കച്ചവടക്കാരനായിരുന്ന സ്വഖ്വുർ തന്റെ ചരക്കുകൾ അയച്ചിരുന്നതും പകലിന്റെ ആദ്യത്തിലായിരുന്നു. അങ്ങിനെ അദ്ദേഹം വലിയ സമ്പന്നനാവുകയും ചെയ്തു. (അബൂദാവൂദ്, തിർമുദി)

This entry was posted in അദ്ധ്യായം 7 : യാത്രാ മര്യാദകൾ. Bookmark the permalink.