നന്മയുടെ വിവിധ മാര്‍ഗങ്ങള്‍

അല്ലാഹു പറയുന്നു:

നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു. (സൂറ: അല്‍ ബഖറ: 215)

നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (സൂറ: അല്‍ ബഖറ :197)

അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും. (സൂറ: സല്‍സല: 7)

വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അത് അവന്റെ ഗുണത്തിന് തന്നെയാകുന്നു. (സൂറ: ജാഥിയ: 15)

ഇതുപോലെ ഈ വിഷയത്തില്‍ ധാരാളം വചനങ്ങള്‍ കാണാം

74. അബൂദറ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങളുടെ ഓരോരുത്തരുടേയും ശരീരത്തിലെ ഓരോ സന്ധികള്‍ക്കും നേരം പുലരുന്നതോടെ ഓരോ ധര്‍മം ബാധ്യതയാകുന്നു. നിങ്ങള്‍ ചൊല്ലുന്ന ഓരോ തസ് ബീഹും ഓരോ തഹ്മീദും തക്ബീറും  സ്വദഖയാണ്; നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്;  ‘ളുഹാ’ സമയത്തെ രണ്ട് റക്അത്ത് നമസ്‌കാരം അവക്കെല്ലാം പകരമാകുന്നതാണ്. (മുസ്‌ലിം)

75. അദ്ദേഹത്തില്‍നിന്ന് തന്നെ നിവേദനം: നബി(സ) പറയുകയുണ്ടായി: എന്റെ പ്രജകളുടെ നല്ലതും ചീത്തയുമായ കര്‍മ്മ ങ്ങള്‍ എനിക്ക് വ്യക്തമാക്കപ്പെടുകയുണ്ടായി. വഴികളില്‍ നിന്നുള്ള ഉപദ്രവം നീക്കം ചെയ്യുന്നത് സല്‍കര്‍മ്മവും, പളളിയില്‍ കാണുന്ന കാര്‍കിച്ച കഫം നീക്കംചെയ്യാതിരിക്കുന്നത് ദുഷ്‌കര്‍മവുമായാണ്എനിക്കപ്പോള്‍ കാണാന്‍ കഴിഞ്ഞത്. (മുസ്‌ലിം)

76. അബൂദറ്(റ) നിവേദനം: നബി(സ)യുടെ അടുത്ത് കുറച്ചു പേര്‍ വന്ന് പറയുകയുണ്ടായി. പണക്കാര്‍ മുഴുവന്‍ പ്രതിഫലവും വാങ്ങുന്നു. ഞങ്ങള്‍ നമസ്‌കരിക്കുന്നത് പോലെ അവരും നമസ്‌കരിക്കുകയും, നോമ്പുപിടിക്കു ന്നത് പോലെ അവരും നോമ്പ് പിടിക്കുകയും ചെയ്യുന്ന തോടൊപ്പം അവരുടെ സമ്പത്ത് കൊണ്ട് ധര്‍മ്മം ചെയ്യുന്നു. അപ്പോള്‍ നബി(സ) ചോദിക്കുകയുണ്ടായി നിങ്ങള്‍ക്കും ധര്‍മ്മം ചെയ്യുവാന്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട് എല്ലാ തക്ബീറുകളും,  തസ്ബീഹുകളും, തഹ്മീദുകളും, തഹ്‌ലീലുകളും സ്വദഖയാകുന്നു. നന്മ കല്‍പിക്കലും, തിന്മ വിരോധിക്കലും സ്വദഖയാണ്. നിങ്ങളുടെ ഇണചേരലില്‍ പോലും അല്ലാഹു പ്രതിഫലം നിശ്ചയിച്ചിരിക്കുന്നു. അപ്പോള്‍ ചോദിക്കുകയുണ്ടായി: പ്രവാചകരെ, ഞങ്ങളുടെ വികാര പൂരണത്തില്‍ പോലും പ്രതിഫലമോ?. നബി(സ) പറയുകയുണ്ടായി: അതെ, അയാള്‍ അത് തിന്മയിലൂടെയാണ്നിവര്‍ത്തിക്കുന്നതെങ്കില്‍ പാപമുണ്ടാ കില്ലേ?. അതുപോലെയാണ്അനുവദനീയ നിലയില്‍ അത് ചെയ്യുമ്പോള്‍ പ്രതിഫലം ലഭിക്കുന്നത്. (മുസ്‌ലിം)

77. അദ്ദേഹത്തില്‍നിന്ന് തന്നെ നിവേദനം: നബി(സ) ഒരവസരത്തില്‍ പറഞ്ഞു: പുണ്യകര്‍മ്മങ്ങളിലൊന്നിനേയും നീ നിസ്സാരമാക്കി തള്ളരുത്. നിന്റെ സഹോദരനുമായി മുഖപ്രസന്നതയോടെ ക്മുട്ടുക എന്നതാണെ ങ്കിലും. (മുസ്‌ലിം)

78. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: രാവിലേയോ വൈകുന്നേരമോ ഒരാള്‍ പള്ളിയിലേക്ക് പുറപ്പെട്ടാല്‍ ആ സമയത്തെല്ലാം അയാള്‍ക്ക് വേണ്ടി  അല്ലാഹു സ്വര്‍ഗത്തില്‍ സല്‍ക്കാരങ്ങള്‍ ഒരുക്കുന്നതാണ്. (മുത്തഫഖുന്‍ അലൈഹി)

79. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: വിശ്വാസികളേ, ഒരു അയല്‍വാസി തന്റെ അയല്‍വാസിക്ക് ഒരു കുളമ്പിന്‍ കഷ്ണം നല്‍കുന്നത്‌പോലും നിസ്സാരമായി കാണരുത്. (മുത്തഫഖുന്‍ അലൈഹി)

80. അദ്ദേഹത്തില്‍നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഈമാനിന് അറുപതിലധികമോ, എഴുപതിലധികമോ ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് None has the right to be worshiped but Allah എന്ന വചനവും താഴെ കിടയിലുള്ളത് വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കം ചെയ്യലുമാണ്. ലജ്ജ അതിന്റെ ശാഖകളില്‍പ്പെട്ടതാകുന്നു. (മുത്തഫഖുന്‍ അലൈഹി)

81. അദ്ദേഹത്തില്‍നിന്ന് നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന്‍ ഒരു വഴിയിലൂടെ നടന്ന് പോകുമ്പോള്‍ അയാള്‍ ദാഹിച്ചു വലയുകയുണ്ടായി. വഴിയരികില്‍ കണ്ട ഒരു കിണറ്റിലിറങ്ങി അയാള്‍ വെള്ളംകുടിച്ച് ദാഹശമനം വരുത്തി പുറത്ത് വന്നു. തല്‍സമയം ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് അയാള്‍ കണ്ടു  അയാള്‍ പറഞ്ഞു എനിക്ക് അല്‍പം മുമ്പ് അനുഭവപ്പെട്ടിരുന്ന ദാഹം ഈ നായക്കും ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ടാകും. ഉടനെ അയാള്‍ കിണറ്റിലിറങ്ങി തന്റെ ഷൂകളില്‍ വെള്ളം നിറച്ച് വായകൊണ്ട്  കടിച്ചു  പിടിച്ച് കരയിലേക്ക് കയറി. നായക്ക് ദാഹം മാറുന്നത് വരെ കുടിക്കാന്‍ കൊടുത്തു. അക്കാരണത്താൽ അല്ലാഹു അയാളോട് നന്ദി കാണിക്കുകയും അയാളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്തു. അപ്പോൾ അനുയായികൾ നബി(സ)യോട് ചോദിക്കുകയുണ്ടായി: മൃഗങ്ങളുടെ വിഷയങ്ങളിൽ പോലും നമുക്ക് പ്രതിഫലമുണ്ടോ ?. അപ്പോൾ നബി(സ) പറയുകയുണ്ടായി: പച്ചക്കരളുള്ള മുഴുവൻ ജീവികളിലും നിങ്ങൾക്ക് പ്രതിഫലമു്. (മുത്തഫഖുൻ അലൈഹി)

82. അദ്ദേഹത്തിൽനിന്നും നിവേദനം: നബി(സ) പറയുകയുണ്ടായി: മുസ്‌ലിങ്ങളെ ശല്യപ്പെടുത്തിയിരുന്ന വഴിവക്കിലെ ഒരു വൃക്ഷം മുറിച്ച് നീക്കിയതിന്റെ പേരിൽ സ്വർഗത്തിൽ വിഹരിക്കാൻകഴിഞ്ഞ ഒരാളെ ഞാൻ കാണാനിടയായി. (മുസ്‌ലിം)

83. അദ്ദേഹത്തിൽനിന്നും നിവേദനം: നബി(സ) പറയുകയുണ്ടായി: ആരെങ്കിലും വെള്ളിയാഴ്ച കുളിച്ച് പള്ളിയിലെത്തുകയും മൗനം പാലിക്കുകയും ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ ആ വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച വരെയുള്ള അയാളുടെ പാപങ്ങളും അധികമായി മൂന്ന് ദിവസങ്ങളിലെ പാപങ്ങളും പൊറുക്കപ്പെടും. എന്നാൽ ചരലുകൾ തടവികൊണ്ടിരിക്കുന്നവൻ പ്രതി ഫലം പാഴാക്കിക്കളഞ്ഞു. (മുസ്‌ലിം)

84. അദ്ദേഹത്തിൽനിന്നും നിവേദനം: നബി(സ) പറയുകയുണ്ടായി: ഒരു വിശ്വാസി വുളു ചെയ്യുമ്പോൾ മുഖം കഴുകിയാൽ അയാൾ മുഖം കൊണ്ട് ചെയ്ത പാപങ്ങളെല്ലാം പ്രസ്തുത വെള്ളം ഒലിച്ച് പോകുന്നതോടെ പുറത്ത് പോകുന്നതാണ്. കൈകൾ കഴുകുമ്പോൾ കൈ കൊണ്ട്  ചെയ്ത പാപങ്ങളും പുറത്ത് പോകുന്നു. കാലുകൾ കഴുകുമ്പോൾ കാലുകൊണ്ട്  സ്പർശിച്ച മുഴുവൻ പാപങ്ങളും അയാളുടെ കാലിൽ നിന്ന് പുറത്ത് പോകുന്ന അവസാ നത്തെ ജലത്തുള്ളിയോടൊപ്പം പുറത്ത് പോകുന്നതാണ്. അങ്ങിനെ അയാൾ പരിപൂര്‍ണ്ണ പാപവിമുക്തമായിട്ടായിരിക്കും വുളു കഴിഞ്ഞ് വരുന്നത്. (മുസ്‌ലിം)

85. അദ്ദേഹത്തില്‍നിന്നും നിവേദനം: അഞ്ചുനേരത്തെ നമസ്‌കാരങ്ങളും, ഒരു ജുമുഅഃ മുതല്‍ അടുത്ത ജുമുഅഃ വരെയും ഒരു റമളാന്‍ മുതല്‍ അടുത്ത റമളാന്‍ വരെയും വന്‍പാപങ്ങള്‍ ഉപേക്ഷിക്കുന്നുവെങ്കില്‍ അവകള്‍ ക്കിടയിലെ (ചെറു)ദോഷങ്ങള്‍ക്കുള്ള പരിഹാരമാകുന്നു. (മുസ്‌ലിം)

86. അബൂമൂസല്‍ അശ്അരി(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: ആരെങ്കിലും രണ്ട്  തണുപ്പ് നമസ്‌കാരങ്ങള്‍ (ഫജ്‌റും, അസറും) നിര്‍വ്വഹിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് (മുത്തഫഖുന്‍ അലൈഹി)

87. അദ്ദേഹത്തില്‍നിന്നും നിവേദനം: നബി(സ) പറയുകയുണ്ടായി: ഒരാള്‍ യാത്ര പോകുകയോ രോഗിയാവുകയോ ചെയ്താല്‍ അയാള്‍ സ്ഥിരതാമസക്കാരനാകുമ്പോഴും രോഗമില്ലാത്ത  സമയത്തും ചെയ്തിരുന്നത് പോലുള്ള കര്‍മ്മങ്ങള്‍ അയാള്‍ക്ക് വേണ്ടി രേഖപ്പെടുത്തപ്പെടും. (ബുഖാരി)

88. അദ്ദേഹത്തില്‍നിന്നും നിവേദനം: നബി(സ) പറയുകയുണ്ടായി: എല്ലാ നന്മകളും ധര്‍മ്മമാകുന്നു. (ബുഖാരി)

89. ജാബിര്‍(റ) നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു: ഒരു മുസ്‌ലിമിന്റെ കൃഷിയില്‍ നിന്ന് കട്ട് പോകുന്നതും തിന്നു നശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും തരത്തില്‍ കുറഞ്ഞ്  പോകുന്നതും അവന് സ്വദഖയായിത്തീരുന്നു. (മുസ്‌ലിം) മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങിനയാണുള്ളത്. ഏതെങ്കിലുമൊരു മുസ്‌ലിം ചെടിവെച്ച് പിടിപ്പിക്കുകയോ, വിത്ത് വിതക്കുകയോ ചെയ്തു. അങ്ങിനെ അതിന്റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അത് അവന്റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല. (ബുഖാരി)

90. അബ്ദുല്ലാഹിബാനു അംറ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: നാല്‍പതു സല്‍കര്‍മ്മങ്ങളിലേതെങ്കിലും ആരെങ്കിലും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്നുവെങ്കില്‍, അതില്‍ ഏറ്റവും മുകളിലുള്ളത് ആടിന്റെ പാല്‍ ധര്‍മ്മമായി കറക്കുവാന്‍ കൊടുക്കുന്നതാകുന്നു. അല്ലാഹു അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാകുന്നു. (ബുഖാരി)

91. അദിയ്യ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങളില്‍ ഓരോരുത്തരും അല്ലാഹുവിനോട് സംസാരിക്കുക തന്നെ ചെയ്യും. മനുഷ്യനും അല്ലാഹുവിന്നുമിടയില്‍ ഒരു മറയോ പരിഭാഷകനോ ഉണ്ടായിരിക്കു കയില്ല. തന്റെ വലത് ഭാഗത്തേക്ക് അവന്‍ നോക്കും. തന്റെ കര്‍മ്മമല്ലാതെ മനുഷ്യന്‍ കാണുകയില്ല. തന്റെ ഇടത് ഭാഗത്തേക്കും നോക്കും. അപ്പോഴും തന്റെ കര്‍മ്മം മാത്രമേ അവന്‍ കാണുകയുള്ളൂ. തന്റെ മുന്നിലേക്കും അവന്‍ നോക്കും. നരകമല്ലാതെ മറ്റൊന്നുമില്ലന്ന് അപ്പോള്‍ അവന്‍ അറിയും. അത് കൊണ്ട്  ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നിങ്ങളിലോരോരുത്തരും നരകത്തെ കാത്ത് സൂക്ഷിക്കുവീന്‍. അതും കൈവശമില്ലാത്തവന്‍ നല്ല ഒരു വാക്ക് പറഞ്ഞിട്ട് നരകത്തെ സൂക്ഷിക്കട്ടെ. (മുത്തഫഖുന്‍ അലൈഹി)

92. അനസ്(റ) നിവേദനം: അല്ലാഹുവിന്റെ തിരുദൂതന്‍(സ) പ്രവചിച്ചു: നിശ്ചയം ഒരു ദാസന്‍ ഒരു ഭക്ഷണം കഴിച്ചിട്ട് അതിന്റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കുകയോ ഒരു പാനീയം കുടിച്ച്‌ അതിന്റെ പേരില്‍ അല്ലാഹു വിനെ സ്തുതിക്കുകയോ ചെയ്യുന്നത് അല്ലാഹുവിന്ന് ഏറെ തൃപ്തിയുള്ള കാര്യമാണ്. (മുസ്‌ലിം)

93. അബൂമൂസല്‍ അശ്അരി(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: സ്വദഖ ചെയ്യല്‍ മുസ്‌ലിങ്ങളുടെയെല്ലാം കടമയാണ്. അപ്പോള്‍ ഒരാള്‍ ചോദിക്കുകയുണ്ടായി : അതിനൊന്നും ലഭിച്ചില്ലെങ്കിലോ? ജോലി ചെയ്ത് പണമുണ്ടാക്കുകയും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി  ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് ധര്‍മം കൊടുക്കുകയും ചെയ്യുക. അപ്പോള്‍ അവര്‍ ചോദിക്കുകയുണ്ടായി:അതിനും കഴിവില്ലെങ്കിലോ? സഹായം ആവശ്യമുള്ളവരെ സഹായിക്കുക. അതിനും കഴിവില്ലെങ്കിലോ? അവന്‍ നന്മ കല്‍പ്പിക്കട്ടെ, അല്ലെങ്കില്‍ പുണ്യകര്‍മ്മങ്ങള്‍ നിര്‍ദ്ദേശിക്കട്ടെ. മറ്റുള്ളവരെ ഉപദ്രവമേല്‍പിക്കാതിരിക്കുക. അതും ഒരു ധര്‍മ്മമാണ്. (മുത്തഫഖുന്‍ അലൈഹി)

This entry was posted in അദ്ധ്യായം 13 : നന്മയുടെ വിവിധ മാര്‍ഗങ്ങള്‍. Bookmark the permalink.