ജീവിതത്തിന്റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ട തിന്റെ പ്രാധാന്യം

അല്ലാഹു പറയുന്നു:

(അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. (സൂറ: ഫാത്വിര്‍: 37)

71. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: അറുപത് വയസ്സ് വരെ ആയുസ്സ് നല്‍കിയ ഒരു വ്യക്തിയോട് അല്ലാഹു ഒഴിവ്കഴിവ് പറഞ്ഞിരിക്കുന്നു. (ബുഖാരി)

പണ്ഡിതന്മാര്‍ പറയുന്നു: അതായത്, അത്രയും ആയുസ്സ് നല്‍കപ്പെട്ടാല്‍ അവന് ഇളവിനുളള ഒരു കാരണവും ബോധിപ്പിക്കാന്‍ അവശേഷിക്കുകയില്ല.

72. ആയിശ(റ) പറയുന്നു: إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ എന്ന സൂറത്ത് അവതരിച്ച ശേഷം നമസ്‌കരിക്കുമ്പോഴെല്ലാം നബി(സ) ഇങ്ങിനെ പറയുമായിരുന്നു: ‘ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം ഞാന്‍ നിന്നെ വാഴ്ത്തുന്നു. നീ എനിക്ക് പൊറുത്ത് തരേണമേ’. (മുത്തഫഖുന്‍ അലൈഹി)

മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍: നബി(സ) തന്റെ മരണത്തിന് മുമ്പ് ‘ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം ഞാന്‍ വാഴ്ത്തുന്നു. നിന്നോട് പൊറുക്കലിനെ തേടു കയും നിന്നിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും ചെയ്യുന്നു’ എന്ന് ധാരാളമായി പറയാറുണ്ടായിരുന്നു എന്നാണുള്ളത്.

ആയിശ(റ) പറയുന്നു: ഞാന്‍ നബി(സ)യോട് ഇങ്ങിനെ ചോദിക്കുമായിരുന്നു. പ്രവാചകരെ, പുതുതായി താങ്കള്‍ പറയാന്‍ തുടങ്ങിയിരിക്കുന്ന ഈ വചനങ്ങളെന്താണ്? അപ്പോള്‍ നബി(സ)
പറയുകയുണ്ടായി: എന്റെ സമുദായത്തില്‍ ഒരു അടയാളമെന്ന നിലയില്‍ അതു കാണുമ്പോള്‍ ഞാന്‍ അങ്ങിനെ പ്രാര്‍ത്ഥിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതാകുന്നു إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ എന്ന് തുട ങ്ങിയ വചനങ്ങള്‍.

73. ജാബിര്‍(റ) നിവേദനം: ഓരോ അടിമയും ഏത് രൂപത്തിലാണോ മരണപ്പെട്ടത് ആ രൂപത്തില്‍ തന്നെ ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടും. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 12 : ജീവിതത്തിന്‍റെ അവസാന കാലത്ത് സല്‍കര്‍മ്മങ്ങളില്‍ മുഴുകേണ്ടതിന്‍റെ പ്രാധാന്യം. Bookmark the permalink.