മയ്യിത്തിന്‍റെ അടുക്കൽ വെച്ച് പറയേതും സ്വന്തക്കാർ മരണപ്പെടുമ്പോൾ പറയേതും

546 ഉമ്മുസലമ(റ)വിൻ നിന്ന് നിവേദനം: നബി(സ)പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് . ആർക്കെങ്കിലും വല്ല ആപത്തുകളും സംഭവിക്കുകയും അപ്പോൾ അവൻ (നിശ്ചയം നാം അല്ലാഹുവിന്റേതാണ്, നാം അവനിലേക്ക് തന്നെ മടക്കപ്പെടുന്നവരുമാകുന്നു, അല്ലാഹുവേ എന്റെ പ്രയാസങ്ങൾക്കു നീ എനിക്ക് പ്രതിഫലം നൽകേണമേ, അതിനേക്കാൾ ഗുണകരമായത് എനിക്കു നീ പകരം നൽകേണമേ), എന്ന് പറയുകയും ചെയ്താൽ അല്ലാഹു അവന്റെ പ്രയാസത്തിന് പ്രതിഫലം നൽകുകയും, അതിനേക്കാൾ ഗുണകരമായത് പകരം നൽകുകയും ചെയ്യും. ഉമ്മുസലമ പറഞ്ഞു. അബൂസലമ മരിച്ചപ്പോൾ റസൂൽ(സ) എന്നോട് ആജ്ഞാപിച്ചിരുന്നപോലെ ഞാൻ പ്രാർത്ഥിച്ചു. അതിനാൽ അദ്ദേഹത്തേക്കാൾ ഉത്തമരായ റസൂൽ(സ)യെ എനിക്ക് അവൻ പകരം നൽകുകയും ചെയ്തു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.