മയ്യിത്തിന്‍റെ കണ്ണ് അടച്ചു കൊടുക്കുമ്പോൾ പറയേത്‌

545 ഉമ്മുസലമ(റ)വിൻ നിന്ന് നിവേദനം: അവർ പറഞ്ഞു. അബൂസലമയുടെ മരണ സമയത്ത് നബി(സ)അവിടെ കടന്നുവന്നു, അദ്ദേഹത്തിന്റെ കൺപോളകൾ രണ്ടും തുറന്നിരിക്കുകയായിരുന്നു. നബി(സ)ആ കണ്ണുകൾ അടച്ചുകൊണ്ട് പറഞ്ഞു. നിശ്ചയം ആത്മാവ് പിടിക്കപ്പെടുമ്പോൾ കണ്ണ് അതിനെ പിന്തുടരും. ഇതു കേട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ ചിലർ ഉച്ചത്തിൽ അട്ടഹസിച്ചു. അപ്പോൾ നബി(സ)പറഞ്ഞു. നിങ്ങൾ നന്മകൊണ്ടല്ലാതെ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കരുത്. നിങ്ങളുടെ പ്രാർത്ഥനകൾക്ക് മലക്കുകൾ ആമീൻ പറയും. ശേഷം അദ്ദേഹം പ്രാർത്ഥിച്ചു.
”അല്ലാഹുവേ, അബൂസലമക്ക് നീ പൊറുത്തു കൊടുക്കേണമേ, സൻമാർഗ്ഗികളുടെ പദവിയിലേക്ക് അദ്ദേഹത്തെ നീ ഉയർത്തേണമേ, അദ്ദേഹത്തിന്റെ ശേഷക്കാർക്കുണ്ടാകുന്ന നഷ്ടം നികത്തി കൊടുക്കേണമേ. സർവ്വലോക രക്ഷിതാവായ അല്ലാഹുവേ, ഞങ്ങൾക്കും അദ്ദേഹത്തിനും നീ പൊറുത്തു തരേണമേ, അദ്ദേഹത്തിന്റെ ഖബർ വിശാലപ്പെടുത്തുകയും പ്രഭാപൂരിതമാക്കുകയും ചെയ്യേണമേ,” (മുസ്‌ലിം)

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.