543 മുആദ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു ആരുടെയെങ്കിലും അവസാനത്തെ വാക്ക് ‘ലാഇലാഹഇല്ലല്ലാഹ്’ എന്നായിരുന്നാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചിരിക്കുന്നു. (അബൂദാവൂദ്)
544 ഇബ്‌നുമസ്ഊദ് (റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളിൽ നിന്ന് മരണാസന്നരായവർക്ക് ‘ലാഇലാഹഇല്ലല്ലാഹ്’ എന്ന് ചൊല്ലിക്കൊടുക്കുക. (മുസ്‌ലിം)