വിധിയെ പഴിക്കാതെ തനിക്ക് വേദനിക്കുന്നുവെന്ന് പറയലും അസ്വസ്ഥത പ്രകടിപ്പിക്കലും അനുവദനീയം

541 ഖാസിം ബ്‌നുമുഹമ്മദ്‌(റ)വിൽ നിന്ന് നിവേദനം.: ആയിശ(റ) ഒരിക്കൽ പറഞ്ഞു. ഹോ(കഷ്ടം) എന്റെ തല, അപ്പോൾ നബി(സ)യും പറഞ്ഞു. എന്റെയും തല. (ബുഖാരി )

542 ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)ക്ക് പനി ബാധിച്ച സന്ദർഭത്തിൽ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു. അപ്പോൾ അദ്ദേഹത്തോട് ഞാൻ ചോദിച്ചു. അങ്ങേക്ക് ശക്തമായി പനിയുണ്ടല്ലോ, അപ്പോൾ അദ്ദേഹം പറഞ്ഞു. അതെ നിങ്ങൾ രണ്ടാളുകൾക്കുണ്ടാവാറുള്ളത്ര ശക്തമായി എനിക്ക് പനിയുണ്ട് . (മുത്തഫഖുൻഅലൈഹി)

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.