രോഗിയോട് അനുകമ്പ കാണിക്കാൻ ഉപദേശിക്കലും ക്ഷമകൊണ്ട് വസിയ്യത്ത് ചെയ്യലും, വധശിക്ഷയോ പ്രതിക്രിയയോ നടപ്പിലാക്കുന്നതിന് മുമ്പു ഉപദേശിക്കലും

540 ഇംറാൻബ്‌നുഹുസൈൻ(റ)വിൻ നിന്ന് നിവേദനം: ജുഹൈന ഗോത്രത്തിൽ പെട്ടതും അവിഹിത ബന്ധത്തിലൂടെ ഗർഭിണിയായതുമായ ഒരു സ്ത്രീ നബി(സ)യുടെ അരികിലെത്തി ഇപ്രകാരം പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകരേ, ഞാൻ ഒരു മഹാപാപം ചെയ്തിരിക്കുന്നു, അതിനാൽ എന്നെ ശിക്ഷിച്ചാലും. അപ്പോൾ അദ്ദേഹം അവളുടെ രക്ഷാധികാരികളെ വിളിക്കുകയും അവളോട് നല്ല നിലയിൽ വർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവൾ പ്രസവിച്ചാൽ അവളെ പ്രവാചകന്റെ അടുക്കൽ ഹാജറാക്കാനും ആവശ്യപ്പെട്ടു. അപ്രകാരം കൊണ്ടുവരപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച് അവളെ വസ്ത്രം കൊണ്ട് കെട്ടിയതിനു ശേഷം കല്ലെറിയപ്പെടുകയും ചെയ്തു. ശേഷം അവൾക്കു വേണ്ടി അദ്ദേഹം മയ്യിത്ത് നമസ്‌കാരം നിർവ്വഹിച്ചു. അപ്പോൾ ഉമർ(റ) ചോദിച്ചു, അല്ലയോ പ്രവാചകരേ, ആ വ്യഭിചാരിണിയായ സ്ത്രീക്കുവേണ്ടി താങ്കൾ മയ്യിത്തു നമസ്‌കരിക്കുകയാണോ? അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിശ്ചയം അവളുടെ പശ്ചാതാപം മദീനക്കാരായ എഴുപത് ആളുകൾക്കിടയിൽ വീതിക്കപ്പെട്ടാലും അവരുടെ പാപങ്ങൾ പൊറുക്കപ്പെടാൻ മാത്രം മതിയായതാണ്, അല്ലാഹുവിന്റെ പ്രീതിക്കായ് സ്വശരീരം ബലി നൽകിയവരേക്കാൾ ഉത്തമരായ മറ്റുവല്ലവരേയും താങ്കൾ കണ്ടിട്ടുണ്ടോ ”? (മുസ്‌ലിം)

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.