538 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. നബി(സ) എന്നെ ചാരിയിരുന്നു കൊണ്ട് ഇപ്രകാരം പറഞ്ഞത് ഞാൻ കേട്ടിരുന്നു. അല്ലാഹുവേ, എനിക്ക് പാപമോചനവും കാരുണ്യവും നൽകുകയും ഉന്നതരായ കൂട്ടുകാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തുകയും ചെയ്യേണമേ (മുത്തഫഖുൻ അലൈഹി)
539 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു.നബി(സ) മരണാസന്നമായപ്പോൾ അദ്ദേഹത്തിനരികിലുണ്ടായിരുന്ന ഒരു വെളളപാത്രത്തിൽ തന്റെ കൈ മുക്കി മുഖം തടവുകയും ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തിരുന്നത് ഞാൻ കണ്ടിരുന്നു.
അല്ലാഹുവേ, മരണത്തിലും മരണവേദനയിലും എന്നെ നീ സഹായിക്കേണമേ .(തിർമുദി)