531 ആയിശ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)ഒരാൾ രോഗിയാവുകയോ മുറിവോ ഒടിവോ ഉണ്ടാവുകയോ ചെയ്താൽ, പ്രവാകൻ തന്റെ പെരുവിരൽ നിലത്ത് വെക്കുകയും പിന്നീട് എടുക്കുകയും ചെയ്യും. ശേഷം
”അല്ലാഹുവിന്റെ നാമത്തിലും ഭൂമിയിലെ മണ്ണുകൊണ്ടും നമ്മുടെ ചിലരുടെ തുപ്പുനീരിനാലും രക്ഷിതാവിന്റെ അനുവാദത്തോടെയും രോഗം സുഖപ്പെടട്ടെ” എന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു (മുത്തഫഖുൻഅലൈഹൈി)
532 ആയിശ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) തന്റെ കുടുംബങ്ങൾ രോഗികളായാൽ അവരെ സന്ദർശിക്കുമ്പോൾ തന്റെ വലതു കൈകൊണ്ട് രോഗിയെ തടവിക്കൊണ്ട് ഇപ്രകാരം പ്രാർത്ഥിക്കും:
”മനുഷ്യരുടെ രക്ഷിതാവായ അല്ലാഹുവേ, പ്രയാസങ്ങൾ നീക്കേണ മേ , നീ തന്നെയാണ്ശമനം നൽകുന്നവനും, അതിനാൽ രോഗത്തിനു ശമനം നൽകണമേ, നീയല്ലാതെ രോഗം മാറ്റുന്നവനില്ല. അതിനാൽ യാതൊരു പ്രയാസവും അവശേഷിക്കാത്ത രൂപത്തിൽ രോഗം നീ സുഖപ്പെടുത്തേണമേ”. (മുത്തഫഖുൻ അലൈഹൈി)
533 അനസ്(റ), ഥാബിത്(റ)വിന്റെ രോഗ ശമനത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ചോദിച്ചു. നബി(സ)യുടെ മന്ത്രം കൊണ്ട് ഞാൻ താങ്കളെ മന്ത്രിക്കട്ടയോ? അദ്ദേഹം പറഞ്ഞു. അപ്പോൾ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു:
”മനുഷ്യരുടെ രക്ഷിതാവായ അല്ലാഹുവേ, പ്രയാസങ്ങൾ നീക്കുന്നത് നീയാണ്. നീ തന്നെയാണ്ശമനം നൽകുന്നവനും. അതിനാൽ രോഗത്തിനു ശമനം നൽകണമേ, നീയല്ലാതെ രോഗം മാറ്റുന്നവനില്ല. അതിനാൽ യാതൊരു പ്രയാസവും അവശേഷിക്കാത്ത രൂപത്തിൽ രോഗം നീ സുഖപ്പെടുത്തേണമേ (ബുഖാരി)
534 ഉസ്മാൻബ്‌നുഅബുൽആസ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം തനിക്കുണ്ടായ വേദനയെ കുറിച്ച് നബി(സ)യോട് ആവലാതി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു. ശരീരത്തിൽ വേദനയുണ്ടാകുമ്പോൾ വേദനയുള്ള സ്ഥലങ്ങളിൽ കൈവെക്കുക,എന്നിട്ട് ഇപ്രകാരം പറയുക. ? അല്ലാഹുവിന്റെ നാമത്തിൽ (മൂന്ന് പ്രാവശ്യം) എന്നും, ഏഴ് പ്രാവശ്യം (എനിക്ക് അനുഭവപ്പെടുന്നതും ഞാൻ ഭയപ്പെടുന്നതുമായ സർവ്വ തിന്മയിൽനിന്നും സർവ്വശക്തനും പ്രതാപിയുമായ അല്ലാഹുവിനോട് ഞാൻ രക്ഷതേടുന്നു. (മുസ്‌ലിം)
535 ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)രോഗ സന്ദർശനത്തിനായ് ചെന്നാൽ സാധാരണയായി പ്രാർത്ഥിക്കാറുണ്ടാ യിരുന്ന പോലെ, ഒരിക്കൽ ഒരു ഗ്രാമീണനെ സന്ദർശിച്ചു ഇപ്രകാരം പ്രാർത്ഥിച്ചു.: സാരമില്ല, സുഖപ്പെടും…” (ബുഖാരി)
536 അബൂ സഈദിൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: ജിബ്‌രീൽ(അ) ഒരിക്കൽ നബി(സ)യുടെ അരികിൽ വന്ന് ചോദിച്ചു, മുഹമ്മദേ(സ), അങ്ങേക്ക് രോഗം കൊണ്ട് ആവലാതിയുണ്ടോ അപ്പോൾ ”അതെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ ജിബ്‌രീൽ(അ) പറഞ്ഞു.
അല്ലാഹുവിന്റെ നാമത്തിൽ, അങ്ങയെ ബുദ്ധിമുട്ടിക്കുന്ന സർവ്വരിൽനിന്നും അസൂയാലുക്കളുടെ കണ്ണിന്റെ തിൻമയിൽനിന്നും അല്ലാഹുവിന്റെ നാമത്തിൽ ഞാൻ മന്ത്രിക്കുന്നു. അല്ലാഹു സൗഖ്യം നൽകട്ടെ.” (മുസ്‌ലിം)