രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും.

528 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു.: അന്ത്യനാളിൽ അല്ലാഹു പറയും. ആദമിന്റെ മകനേ ഞാൻ രോഗിയായപ്പോൾ നീ എന്തുകൊണ്ടാണ് എന്നെ സന്ദർശിക്കാതിരുന്നത്. അവൻ പറയും. എന്റെ രക്ഷിതാവേ, ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ്സന്ദർശിക്കുക, അപ്പോൾ അല്ലാഹു പറയും, എന്റെ ഇന്ന ദാസൻ രോഗിയായി കിടന്നത് നീ അറിഞ്ഞിരുന്നു, അവനെ നീ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്ക് എന്നെ അവിടെ കെത്താമായിരുന്നു.

ആദമിന്റെ മകനേ ഞാൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു. നീ എന്നെ ഭക്ഷിപ്പിച്ചില്ല, അവൻ പറയും, നാഥാ, നീ ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ്ഭക്ഷിപ്പിക്കുക, അപ്പോൾ അല്ലാഹു പറയും, എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു, അപ്പോൾ നീ അവനെ ഭക്ഷിപ്പിച്ചില്ല, നീ അവനെ ഭക്ഷിപ്പിച്ചിരുന്നുവെങ്കിൽ നിനക്കത് എന്റെ അടുക്കൽകെത്താമായിരുന്നു.

ആദമിന്റെ മകനേ ഞാൻ നിന്നോട് വെള്ളം ആവശ്യപ്പെട്ടു. നീ എന്നെ കുടിപ്പിച്ചില്ല, അവൻ പറയും, നാഥാ, നീ ലോകരക്ഷിതാവായ നിന്നെ ഞാൻ എങ്ങിനെയാണ്കുടിപ്പിക്കുക, അപ്പോൾ അല്ലാഹു പറയും, എന്റെ ഇന്ന ദാസൻ നിന്നോട് കുടിക്കാൻ ആവശ്യപ്പെട്ടു, അപ്പോൾ നീ അവനെ കുടിപ്പിച്ചില്ല, നീ അവനെ കുടിപ്പിച്ചില്ലരുന്നു വെങ്കിൽ നിനക്കത് എന്റെ അടുക്കൽ കെത്താമായിരുന്നു. (മുസ്‌ലിം)

529 സൗബാൻ(റ) വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഒരു മുസ്‌ലിം തന്റെ സഹോദരനെ സന്ദർശിക്കുന്നുവെങ്കിൽ അയാൾ തിരിച്ചു വരുന്നവരേയും സ്വർഗ്ഗത്തിലെ ഒരു ഖർഫത്തിലായിരിക്കും, അവർ ചോദിച്ചു, അല്ലാഹുവിന്റെ പ്രവാചകരേ(സ), ഖർഫത്ത് എന്നാൽ എന്താണ്?. അവിടുന്ന് പറഞ്ഞു: സ്വർഗ്ഗത്തിൽ നിന്ന് പറിച്ചെടുക്കുന്ന പഴങ്ങളാണ്. (മുസ്‌ലിം)

530 അന്‌സ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ജൂദൻമാരിൽപെട്ട ഒരു ബാലൻ നബി(സ)ക്ക് സേവനം ചെയ്യാറുണ്ടാ യിരുന്നു. ഒരിക്കൽ അവന് രോഗം പിടിപെട്ടു. അപ്പോൾ അദ്ദേഹം അവനെ സന്ദർശിക്കുകയും അവന്റെ തലക്കരികിലായി ഇരിക്കുകയും ചെയ്തു. പിന്നീട് അവനോട് പറഞ്ഞു, നീ മുസ്‌ലിമാകുക. അപ്പോൾ അവൻ തന്റെ സമീപത്തുണ്ടായിരുന്ന പിതാവിലേക്ക് തിരിഞ്ഞു നോക്കി. ഉടൻ അദ്ദേഹം അബുൽ ഖാസിമിനെ അനുസരിക്കൂ എന്ന് പറഞ്ഞു. അപ്പോൾ അവൻ മുസ്‌ലിമായി. അവന്റെ അടുക്കൽ നിന്നു പുറത്തുവരുമ്പോൾ പ്രവാചകൻ(സ) ഇപ്രകാരം പറയുന്നുണ്ടായിരുന്നു. അവനെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിനണ്ടാണ് സർവ്വസ്തുതിയും. (ബുഖാരി)

159. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവുശ്വാസിയുടെ മേലുള്ള ബാധ്യത അഞ്ചാകുന്നു. സലാം മടക്കുക; രോഗിയായാൽ സന്ദർശിക്കുക; ജനാസയെ അനുഗമിക്കുക; ക്ഷണം സ്വീകരിക്കുക;തുമ്മിയ ശേഷം അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുക. (മുത്തഫഖുൻ അലൈഹി)

മുസ്‌ലിമിന്റെ റിപ്പോർട്ടിൽ: ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവിശ്വാസിയുടെ മേലുള്ള ബാധ്യത ആറാകുന്നു. കണ്ടുമുട്ടിയാൽ സലാം പറയുക; ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക; ഉപദേശം ചോദിച്ചാൽ ഉപദേശം നൽകുക; തുമ്മിയ ശേഷം അൽഹംദുലില്ലാഹ്‌ എന്ന് പറഞ്ഞാൽ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുക രോഗിയായാൽ സന്ദർശിക്കുക; ജനാസയെ അനുഗമിക്കുക; എന്നാണുള്ളത്.

502 ബർറാഅ്ബനു ആസിബ് (റ)വിൽ നിന്ന് നിവേദനം:നബി(സ) ഞങ്ങളോട് ഏഴ് കാര്യങ്ങൾ കൽപ്പിച്ചിട്ടുണ്ട്. രോഗിയെ സന്ദർശിക്കുക, മയ്യിത്തിനെ പിന്തുടരുക, തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കുക, ദുർബലനെ സഹായിക്കുക, മർദ്ദിതനെ സഹായിക്കുക, സലാം പ്രചരിപ്പിക്കുക, ശപഥം ചെയ്തത് പൂർത്തിയാക്കുക (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.