കുമട്ടുമ്പോൾ ഹസ്തദാനം ചെയ്യലും യാത്ര കഴിഞ്ഞെത്തുന്നവരെ ആലിംഗനം ചെയ്യലും, കുട്ടികളെ വാൽസല്യത്തോടെ ചുംബിക്കലും

524 ബർറാഅ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: രണ്ടു മുസ്‌ലിംകൾ പരസ്പരം കണ്ടുമുട്ടുമ്പോൾ അവർ പരസ്പരം ഹസ്തദാനം ചെയ്യുന്നു വെങ്കിൽ അവർ വേർപിരിയുന്നതിന് മുമ്പായി തന്നെ അവരുടെ പാപങ്ങൾ പൊറുക്കപ്പെടാതിരിക്കുകയില്ല. ( അബൂദാവൂദ്)

525 അനസ്‌(റ)വിൽ നിന്ന് നിവേദനം: .ഒരാൾ ചോദിച്ചു അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞങ്ങളിലാരെങ്കിലും സ്‌നേഹിതനേയോ സഹോദരനേയോ എവിടെവെച്ചെങ്കിലും കണ്ടു മുട്ടുമ്പോൾ അവരുടെ മുമ്പിൽ (ഉപചാരപൂർവ്വം) തലകുനിക്കുന്നതിന് വിരോധമുണ്ടോ , അദ്ദേഹം പറഞ്ഞു, പാടില്ല. വീണ്ടും ചോദിച്ചു, എങ്കിൽ അണച്ചുകൂട്ടി ആലിംഗനം ചയ്യാമോ, അദ്ദേഹം പറഞ്ഞു. പാടില്ല. വീണ്ടും ചോദിച്ചു. പരസ്പരം ഹസ്തദാനം ചെയ്യാമോ. അദ്ദേഹം പറഞ്ഞു. വിരോധമില്ല. (തിർമുദി)

526 ആയിശ(റ)വിൽ നിന്ന് നിവേദനം: .ഒരിക്കൽ സൈദ്‌നു ഹാരിസ് (റ)നിബി(സ) യുടെ അടുക്കലേക്ക് സമാഗതമായി. അപ്പോൾ അവിടുന്ന് എന്റെ വീട്ടിലായിരുന്നു. അദ്ദേഹം വന്ന് വാതിലിൽ മുട്ടിയപ്പോൾ നബി(സ) തന്റെ വസ്ത്രം വലിച്ചിഴച്ച് അദ്ദേഹത്തിനരികിലെത്തുകയും അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു. (തിർമുദി)

527 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ
നബി(സ)ഹസൻ(റ)വിനെ ചുംബിച്ചു. അപ്പോൾ അഖ്‌റഅ് ബ്‌നു ഹാബിസ് പറഞ്ഞു, എനിക്ക് പത്തോളം കുട്ടികളുണ്ട് , അവരിൽ ഒരാളേയും ഞാൻ ചുംബിച്ചിട്ടേയില്ല.അപ്പോൾ നബി(സ)പറഞ്ഞു. കരുണ കാണിക്കാത്തവരോട് അല്ലാഹുവും കാരുണ്യം ചെയ്യുന്നതല്ല, (മുത്തഫഖുൻ അലൈഹൈി)

77. അദ്ദേഹത്തിൽനിന്ന് തന്നെ നിവേദനം: നബി(സ) ഒരവസരത്തിൽ പറഞ്ഞു: പുണ്യകർമ്മങ്ങളിലൊന്നിനേയും നീ നിസ്സാരമാക്കി തള്ളരുത്. നിന്റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ട് മുട്ടുക എന്നതാണെങ്കിലും. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 5 : സലാം പറയൽ. Bookmark the permalink.