തുമ്മിയവനുവേണ്ടി പ്രാർത്ഥിക്കലും മറുപടി പറയലും കോട്ടുവ ഇടുന്നതിന്‍റെ മര്യാദകളും

519 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ”നിങ്ങൾ ആരെങ്കിലും തുമ്മുകയും അപ്പോൾ ‘അൽഹംദുലില്ലാഹ്’ എന്ന് അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ അത് കേൾക്കുന്ന സഹോദരനോ സുഹൃത്തോ അവന് പ്രാർത്ഥിച്ചുകൊണ്ട് ‘യർഹമുകല്ലാഹ്’ എന്ന് പറയുകയും ചെയ്തിരിക്കണം. അപ്പോൾ തുമ്മിയവൻ ‘യഹ്ദീകുമുല്ലാഹു വ യുസ്‌ലിഹ ബാലക്കും’ (അല്ലാഹു നിങ്ങളെ സൻമാർഗ്ഗത്തിലാക്കുകയും നിങ്ങളുടെ സ്ഥിതി നന്നാക്കുകയും ചെയ്യട്ടെ)പ്രാർത്ഥിക്കുകയും ചെയ്യണം”. (ബുഖാരി )

520 അബൂമൂസൽ അശ്അരീ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് ”നിങ്ങൾ ആരെങ്കിലും തുമ്മുകയും ശേഷം അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താൽ അവനു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. അവൻ അല്ലാഹുവിനെ സ്തുതിക്കുന്നില്ലെങ്കിൽ അവനുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കേണ്ടതില്ല”.(മുസ്‌ലിം)

521 അബൂ ഹുറൈറ(റ)ൽ നിന്ന് നിവേദനം: പ്രവാചകൻ(സ) തുമ്മുന്ന സന്ദർഭങ്ങളിൽ തന്റെ കൈകൾ കൊണ്ടോ , വസ്ത്രം കൊണ്ടോ വായ പൊത്തിപ്പിടിച്ച് ശബ്ദം കുറക്കാറു ണ്ടായിരുന്നു”.(അബൂദാവൂദ്,തിർമുദി)

522 അബൂമൂസൽ അശ്അരീ(റ)വിൽ നിന്ന് നിവേദനം: ‘യർഹമുകുമുല്ലാഹ്’ (അല്ലാഹു നിങ്ങൾക്ക് കരുണ ചൊരിയട്ടെ) എന്ന് റസൂൽ(സ) പ്രാർത്ഥിക്കുമെന്ന് ആഗ്രഹിച്ചു കൊണ്ട് ജൂതൻമാർ അദ്ദേഹത്തിന്റെ അടുത്ത് വന്ന് തുമ്മാറുണ്ട് , എന്നാൽ അദ്ദേഹം ‘യഹ്ദീക്കുമുല്ലാഹു വയുസ്‌ലിഹു ബാലക്കും’ (അല്ലാഹു നിങ്ങളെ സൻമാർഗ്ഗത്തിലാക്കുകയും നിങ്ങളുടെ സ്ഥിതി നന്നാക്കുകയും ചെയ്യട്ടെ) എന്നാണ് പ്രാർത്ഥിച്ചിരുന്നത് . (അബൂദാവൂദ്,തിർമുദി)

523 അബൂ സഈദുൽ ഖുദ്‌രീ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. നിങ്ങൾ ആരെങ്കിലും കോട്ടുവാ ഇടുന്നുവെങ്കിൽ സ്വന്തം കൈകൊണ്ട് വായ പൊത്തിപ്പിടിക്കണം. കാരണം പിശാച് അതിൽ പ്രവേശിക്കുന്നതണ്ടാണ് (മുസ്‌ലിം)

This entry was posted in അദ്ധ്യായം 5 : സലാം പറയൽ. Bookmark the permalink.