മലർന്നു കിടക്കലും കാലിൽ കാൽ വെച്ചു ചെരിഞ്ഞു കിടക്കലും ചമ്രം പടിഞ്ഞോ കുമിഞ്ഞു കൂടിയോ ഇരിക്കലും അനുവദനീയം.

485 അബ്ദുള്ളബ്‌നു സൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)തന്റെ ഒരു കാൽ മറ്റേ കാലിൽ വെച്ച് പള്ളിയിൽ മലർന്നു കിടക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ട് (മുത്തഫഖുൻ അലൈഹി)

486 ജാബിർബ്‌നു സമുറ(റ)വിൽ നിന്ന് നിവേദനം.:അദ്ദേഹം പറഞ്ഞു.നബി(സ)സുബഹ്‌നമസ്‌കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ സൂര്യൻ പൂർണ്ണമായി ഉദിച്ചുയരുന്നതുവരെ അതേ സ്ഥലത്തുതന്നെ ചമ്രം പടിഞ്ഞിരിക്കാറുണ്ടാ യിരുന്നു. (അബൂദാവൂദ് )

487 ഖൈല ബിൻത് മഖ്‌റമ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)തന്റെ മുട്ടുകെട്ടിയിരിക്കുന്നത് ഞാൻ കണ്ടു .ഭക്തി പൂർവ്വം അദ്ദേഹം ഇരിക്കുന്നതു കണ്ടപ്പോള്‍ എനിക്ക് ഭയം കാരണ വിറയനുഭവപ്പെട്ടു. (അബൂദാവൂദ്, തിർമുദി)

488 ശരീദ് ബ്‌നുസുവൈദ്‌(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ ഞാൻ എന്റെ ഇടതുകൈ പിന്നിൽ വെച്ചുകൊണ്ട് ചാരിയിരിക്കെ നബി(സ)എന്റെ അരികിലൂടെ നടന്നു പോയി. അപ്പോൾ അദ്ദേഹം ചോദിച്ചു. നീ കോപിക്കപ്പെട്ടവരുടെ ഇരുത്തം ഇരിക്കുകയാണോ?. (അബൂദാവൂദ് )പൂർണ്ണമായി ഉദിച്ചുയരുന്നതുവരെ അതേ സ്ഥലത്തുതന്നെ ചമ്രം പടിഞ്ഞിരിക്കാറുണ്ടാ യിരുന്നു. (അബൂദാവൂദ് )

This entry was posted in അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ. Bookmark the permalink.