ഉറക്കത്തിന്‍റെ സന്ദർഭത്തിലുള്ള പ്രാർത്ഥന

481 ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)രാത്രിയിൽ പതിനൊന്ന് റകഅത്ത് നമസ്‌കരിച്ചിരുന്നു, അങ്ങിനെ പ്രഭാതം പൊട്ടിവിടർന്നാൽ ലഘുവായ രണ്ട് റകഅത്ത് നമസ്‌കരിച്ചു കൊണ്ട് ബാങ്ക് വിളിക്കുന്നയാൾ വന്ന് വിളിക്കുന്നത് വരെ തന്റെ വലതു ഭാഗം ചെരിഞ്ഞു കിടക്കും. (മുത്തഫഖുൻ അലൈഹി)

482 ഹുദൈഫ(റ) വിൽ നിന്ന് നിവേദനം: നബി(സ)കിടപ്പറയിൽ ചെന്നാൽ തന്റെ വലതുകൈ കവിളിന്റെ താഴ്ഭാഗത്ത് വെച്ചുകൊണ്ട് പറയും.
”അല്ലാഹുവേ,ഞാൻ ജീവിക്കു ന്നതും മരിക്കുന്നതും നിന്റെ പേരിലാണ്”. ഉണർന്നുകഴിഞ്ഞ ശേഷം അദ്ദേഹം പറയും.

”നമ്മെ ഉറക്കിയ ശേഷം ഉണർത്തിയ അല്ലാഹുവിന്നണ്ടാണ് സർവ്വ സ്തുതിയും. അവനിലേക്കണ്ടാണ് നാം ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നതും”. (ബുഖാരി)

483 യഈഷ് ബ്‌നു ത്വഖ്ഫ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, എന്റെ പിതാവ് പറഞ്ഞു. ഒരിക്കൽ ഞാൻ പള്ളിയില് കമഴ്ന്ന് കിടക്കുമ്പോൾ ഒരാൾ എന്നെ കാലുകൊണ്ട് തട്ടിവിളിച്ചു കൊണ്ട് പറഞ്ഞു. ഇത് അല്ലാഹുവിന് കോപമുള്ള കിടത്തമാണ്. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അത് നബി(സ)ആയിരുന്നു. (അബൂദാവൂദ് )

484 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ പറഞ്ഞു: ”ഒരാൾ എവിടെയെങ്കിലും ഇരിക്കുകയും അവടെ വെച്ച് അല്ലാഹുവിനെ സ്മരിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അത് അല്ലാഹുവിന്റെ അടുക്കൽ അയാൾക്ക് നഷ്ടമായിത്തീരുന്നതാണ്. അപ്രകാരം തന്നെയാണ്ഒരാൾ എവിടെയെങ്കിലും കിടക്കുകയും അവിടെ വെച്ച് അല്ലാഹുവിനെ സ്മരിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അതും അല്ലാഹുവിന്റെ അടുക്കൽ അയാൾക്ക് നഷ്ടമായിത്തീരുന്നതാണ്.” (അബൂദാവൂദ് )

52. ബറാഅ്(റ) നിവേദനം: കിടക്കാൻ വിരിയിലേക്ക് ചെന്നാൽ താഴെ കാണുന്നത് പോലെ പ്രാർത്ഥിക്കണമെന്ന് നബി(സ) ഒരാളോട് കൽപിക്കുകയുണ്ടായി: ‘അല്ലാഹുവേ, എന്റെ ആത്മാവിനെ ഞാൻ നിന്നിലേക്ക് ഏൽപിക്കുന്നു; എന്റെ മുഖം നിന്നിലേക്ക് തിരിക്കുന്നു; എന്റെ മുതുക് നിന്നിലേക്ക് ചായ്ക്കുന്നു; എന്റെ കാര്യങ്ങളെല്ലാം നിന്നെ ഏൽപിക്കുന്നു; നിന്നിലുള്ള പ്രദീക്ഷയോടെയും നിന്നെക്കുറിച്ചുള്ള ഭയത്തോടെയുമാണിതെല്ലാം; നിന്നിൽ നിന്ന് നിന്നിലേക്കുതന്നെയല്ലാതെ അഭയ സ്ഥാനമോ, രക്ഷാകേന്ദ്രമോ ഇല്ല; നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ അയച്ച ദൂതനിലും ഞാൻ വിശ്വസിക്കുന്നു’. അങ്ങിനെ പ്രാർത്ഥിച്ച് ഉറങ്ങിയ ശേഷം മരണമടഞ്ഞാൽ അയാൾ ശുദ്ധപ്രകൃതിയിൽ മരിക്കുന്നവനായിരിക്കും ഉണരുകയാണെങ്കിൽ ശുഭകരമായ ഉണർച്ചയുമായിരിക്കും. (മുത്തഫഖുൻ അലൈഹി)

ബുഖാരിയിലും മുസ്‌ലിമിലുമുളള മറ്റൊരു റിപ്പോർട്ടിലുളളത്. ബർറാഅ്(റ) നിവേദനം: നബി(സ) എന്നോട് പറഞ്ഞു: നീ ഉറങ്ങാനുദ്ദേശിച്ചാൽ നമസ്‌കാരത്തിനെന്നപോലെ വുളു ചെയ്യുക. പിന്നെ വലതു വശത്തേക്ക് തിരിഞ്ഞ്കിടന്ന് ഇങ്ങനെ പറയുക, എന്നിട്ട് ഉപരിസൂചിത പ്രാർത്ഥന ഉദ്ധരിച്ചു. പിന്നീട് അവിടുന്ന് പറഞ്ഞു: ഈ പ്രാർത്ഥനയാണ് അവസാനം പറയേണ്ടത്.

This entry was posted in അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ. Bookmark the permalink.