കുടിക്കുമ്പോഴുള്ള മര്യാദകൾ: പാത്രത്തിലേക്ക് ശ്വസിക്കലും, മോന്തിക്കുടിക്കലും കറാഹത്ത്, സദസ്സിന്‍റെ വലതു ഭാഗത്തുനിന്ന് ആരംഭിക്കണം

444 അനസ്‌(റ)വൽ നിന്ന് നിവേദനം: നബി(സ)കുടിക്കുമ്പോൾ മൂന്ന് പ്രാവശ്യമായി ശ്വാസം വിടാറുണ്ട് (മുത്തഫഖുൻ അലൈഹി) (മൂന്നു പ്രാവശ്യമായിക്കൊണ്ടും, പാത്രത്തിന് പുറത്ത് മൂന്ന് പ്രാവശ്യം ശ്വാസംവിട്ടു കൊണ്ടുമായിരുന്നു കുടിച്ചിരുന്നത് )

445 അബൂ ഖതാദ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം കുടിക്കുന്ന പാത്രത്തിലേക്ക് ശ്വസിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു, (മുത്തഫഖുൻ അലൈഹി)

446 അനസ്‌(റ)വൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)ക്ക് വെള്ളം കലർത്തിയ പാൽ നൽകപ്പെട്ടു, വലതുഭാഗത്ത് ഗ്രാമീണനായ ഒരു അറബിയും ഇടതു ഭാഗത്ത് അബൂബക്കർ(റ)വും ഉണ്ടായിരുന്നു, നബി(സ)കുടിച്ചതിനു ശേഷം ഗ്രാമീണനു നൽകിക്കൊണ്ട് പറഞ്ഞു, വലതു ഭാഗത്തുള്ളവർക്ക് മുൻഗണന നൽകേണ്ടതാണ്. (ബുഖാരി,മുസ്‌ലിം)

This entry was posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ. Bookmark the permalink.