ഭക്ഷണം കഴിച്ചിട്ടും വയർ നിറയാത്തവർ

437 വഹ്ഷി ബനു ഹർബിൽ നിന്ന് നിവേദനം: നബി(സ)യുടെ സഹാബികൾ അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നുവെങ്കിലും വയർ നിറയുന്നില്ലല്ലോ, അപ്പോൾ അദ്ദേഹം ചോദിച്ചു, നിങ്ങൾ ഓരോരുത്തരായിട്ടാണോ ഭക്ഷിക്കാറുള്ളത്. അവർ പറഞ്ഞു. അതെ. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്നാൽ നിങ്ങൾ ഒരുമിച്ച് സംഘമായി ഭക്ഷിക്കുകയും ബിസ്മി ചൊല്ലുകയും ചെയ്യുക, അപ്പോൾ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്. (അബൂദാവൂദ്)

This entry was posted in അദ്ധ്യായം 2 : ഭക്ഷണ മര്യാദകൾ. Bookmark the permalink.